COVID 19KeralaLatest NewsNews

കേന്ദ്രം നല്‍കുന്ന വാക്‌സിന്‍ സൗജന്യമായി കൊടുക്കാമെന്ന് പറയുന്നത് എട്ടുകാലി മമ്മൂഞ്ഞിന്റെ പണി; പിണറായിക്കെതിരെ ബിജെപി

തിരുവനന്തപുരം : കേരളത്തിലെ ജനങ്ങൾക്ക് കോവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം ചട്ട ലംഘനമെന്ന് ബിജെപി. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു.

കേന്ദ്ര സർക്കാർ സൗജന്യമായി നല്‍കുന്ന വാക്‌സിന്‍ ഇവിടെ സൗജന്യമായി നല്‍കുമെന്ന് പറയുന്നത് എട്ടുകാലി മമ്മൂഞ്ഞിന്റെ പണിയാണെന്നും സുരേന്ദ്രന്‍ പരിഹസിച്ചു. അതേസമയം മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി യുഡിഎഫും രംഗത്തെത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ട് നടത്തിയ വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും പരിശോധിക്കണമെന്നും നടപടി സ്വീകരിക്കണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലിവില്‍ വന്നുകഴിഞ്ഞാല്‍ ഭരണാധികാരികളില്‍ നിന്ന് വോട്ടര്‍മാരെ സ്വാധീനിക്കുന്ന തരത്തിലുളള പ്രഖ്യാപനങ്ങള്‍ ഒന്നും ഉണ്ടാകരുതെന്നാണ് നിയമം. ഇത് ലംഘിച്ചെന്ന പരാതി ലഭിച്ചാല്‍ കമ്മീഷന് നടപടി സ്വീകരിക്കാം. തദ്ദേശ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയതെന്നും പരാതിയിൽ പറയുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button