13 December Sunday

കേന്ദ്രം കർഷകരുടെ ക്ഷമ പരിശോധിക്കരുത്: ശരദ്‌ പവാർ

സ്വന്തം ലേഖകൻUpdated: Sunday Dec 13, 2020

ന്യൂഡൽഹി> മോഡി സർക്കാർ രാജ്യത്തെ കർഷകരുടെ ക്ഷമ പരിശോധിക്കരുതെന്ന്‌ എൻസിപി ദേശീയ അധ്യക്ഷനും മുന്‍ കേന്ദ്രകൃഷിമന്ത്രിയുമായ ശരദ്‌ പവാർ. പ്രതിപക്ഷത്തിന്റെ വാക്ക്‌ മാനിക്കാതെയാണ് കേന്ദ്രസർക്കാർ കാർഷികബില്ലുകൾ പാസാക്കിയത്‌. കർഷകപ്രക്ഷോഭം വകവയ്‌ക്കാതിരിക്കാൻ സർക്കാരിന്‌ കഴിയില്ല. പ്രക്ഷോഭം ഡൽഹി അതിർത്തിയിൽനിന്ന്‌ മറ്റ്‌ സംസ്ഥാനങ്ങളിലേക്ക്‌ വ്യാപിക്കുമെന്നും  പവാർ പറഞ്ഞു.

‘ബില്ലുകൾ പാർലമെന്റിൽ എത്തിയപ്പോൾത്തന്നെ കേന്ദ്രത്തിന് പ്രതിപക്ഷം മുന്നറിയിപ്പ്‌ നൽകി. കർഷകരുടെ  സർക്കാർ അത്‌ വകവച്ചില്ല. 15–-20 മിനിറ്റ്‌ മാത്രം ചർച്ച ചെയ്‌ത്‌ ബില്ലുകൾ പാസാക്കി. പ്രക്ഷോഭങ്ങൾ അവസാനിപ്പിക്കണമെങ്കിൽ സർക്കാർ ആദ്യം നിയമങ്ങൾ പിൻവലിക്കണമെന്നാണ്‌ കർഷകരുടെ നിലപാട്‌. ഈ ആവശ്യം അംഗീകരിക്കാൻ കേന്ദ്രം തയ്യാറായിട്ടില്ല. അതുകൊണ്ട്‌, സമരം ദീർഘകാലം തുടരാനാണ്‌ സാധ്യത. ഒരോദിവസവും കൂടുതൽ കർഷകർ പ്രക്ഷോഭസ്ഥലങ്ങളിലേക്ക്‌ എത്തുന്നു‌. സർക്കാർ ഉടൻ തീരുമാനം എടുത്തില്ലെങ്കിൽ ഡൽഹി അതിർത്തിയിൽ പ്രക്ഷോഭം പടരും’–- ശരദ്‌ പവാർ മുംബൈയിൽ മാധ്യമങ്ങളോട്‌ പ്രതികരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top