CinemaLatest NewsNewsIndiaBollywoodEntertainment

കർഷക സമരത്തെ പിന്തുണച്ച സ്വര ഭാസ്കറിനെ പരസ്യമായി വെല്ലുവിളിച്ചു; വായടപ്പിക്കുന്ന മറുപടി നൽകി താരം!

കർഷക സമരത്തെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയവരിൽ ബോളിവുഡ് നടി സ്വര ഭാസ്കരുണ്ട്. ഇപ്പോഴിതാ, പ്രതിഷേധത്തിന് തിരികൊളുത്തിയ കാര്‍ഷിക ബില്ലുകളെക്കുറിച്ച് പരസ്യ സംവാദത്തിനു തയ്യാറാണോയെന്ന് നടിയെ വെല്ലുവിളിച്ച ഒരു ട്വിറ്റർ യൂസർക്ക് കൃത്യമറുപടി നൽകി താരം.

Also Read: ചാനലുകളില്‍ സ്വര്‍ണക്കടത്തിലെ വമ്പന്‍ സ്രാവുകളെ കുറിച്ചുള്ള ചര്‍ച്ചകളെ കണക്കിന് പരിഹസിച്ച് നടന്‍ ജോയ് മാത്യു

എന്നെ ബോധിപ്പിക്കുന്നതിനു പകരം കര്‍ഷകരെ മനസ്സിലാക്കിക്കൊടുക്ക് എന്നാണ് നടി ഇതിനു മറുപടിയായി നൽകിയത്. റഞ്ഞത്. ‘എന്തിനാണ് കാര്‍ഷിക ബില്ലിനെക്കുറിച്ചും അതിന്റെ നേട്ടങ്ങളെക്കുറിച്ചും എന്നെ ബോധ്യപ്പെടുത്തുന്നത്. കര്‍ഷകര്‍ക്കല്ലേ അത് ബോധ്യപ്പെടേണ്ടത്. എന്തുകൊണ്ടാണ് പ്രതിഷേധം നടത്തുന്ന കര്‍ഷകരുമായി നിങ്ങള്‍ സംസാരിക്കാത്തത്? ഇതിനെ കുറിച്ച് വ്യക്തവും കൃത്യവുമായ കാര്യങ്ങൾ നിങ്ങൾ കർഷകർക്ക് പറഞ്ഞുകൊടുക്കൂ‘. സ്വര ട്വീറ്റില്‍ കുറിച്ചു.

സ്വരയ്ക്ക് പുറമെ കര്‍ഷക പ്രതിഷേധത്തെ പിന്തുണച്ച നടനും ഗായകനുമായ ദില്‍ജിത്തിനെയും ഇതേ വ്യക്തി തന്നെ പരസ്യസംവാദത്തിന് വെല്ലുവിളിച്ചിട്ടുണ്ട്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button