ന്യൂഡല്‍ഹി> കര്‍ഷകരുടെ രണ്ടാം ഘട്ട ഡല്‍ഹി ചലോ മാര്‍ച്ച് തടയാനായി ശക്തമായ സന്നാഹങ്ങളുമായി കേന്ദ്രം. പൊലീസിനൊപ്പം സൈന്യവും രംഗത്തുണ്ട്. മാര്‍ച്ച് തടയാന്‍ റോഡില്‍ ഭീമന്‍ കോണ്‍ക്രീറ്റ് ബീമുകള്‍ തയ്യാറാക്കി. എസ്ഡിഎം സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. കൂടുതല്‍ സംസ്ഥാനങ്ങളില്‍ നിന്ന്ഡല്‍ഹിയിലേക്ക് മാര്‍ച്ച് തുടങ്ങിയ കര്‍ഷകര്‍ നാളെ നിരാഹാരസമരം പ്രഖ്യാപിച്ചിട്ടുണ്ട്.
രാജസ്ഥാനിലെ കോട്ട് പുത്തലിയില്‍ നിന്ന് നൂറു കണക്കിന് കര്‍ഷകര്‍ രാജസ്ഥാന്‍ ഹരിയാന അതിര്‍ത്തിയായ ഷാജഹാന്‍പൂരിലേക്ക് തിരിച്ചിട്ടുണ്ട്. ഷാജഹാന്‍പൂരില്‍ പൊലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
പഞ്ചാബില്‍ നിന്ന് സ്ത്രീകള്‍ ഉള്‍പ്പടെ കൂടുതല്‍ കര്‍ഷകര്‍ അതിര്‍ത്തിയിലെത്തി.നൂറുകണക്കിന് ട്രാക്ടറുകള്‍ അണിനിരക്കുന്ന റാലി ഡല്‍ഹി- ജയ്പൂര്‍ ദേശീയപാതയിലൂടെ രാജ്യതലസ്ഥാനം ലക്ഷ്യമാക്കി നീങ്ങുകയാണ്.
ഡല്‍ഹിയുടെ വിവിധ അതിര്‍ത്തി മേഖലകളിലാണ് കര്‍ഷകര്‍ പ്രക്ഷോഭം തുടരുന്നത്. നാളെ കര്‍ഷക സംഘടനകള്‍ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. രാജ്യത്തെ മുഴുവന്‍ തൊഴിലാളികളോടും പ്രക്ഷോഭത്തിനിറങ്ങാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് കര്‍ഷകര്‍. എന്നാല്‍, നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നും ഭേദഗതിയാകാമെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. അഞ്ച് പ്രാവശ്യം കര്‍ഷകരും കേന്ദ്രവും നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..