COVID 19Latest NewsNewsIndia

ആശ്വാസ വാർത്ത..രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് രോഗ വ്യാപനം കുറയുന്നു. 24 മണിക്കൂറിനിടെ 30,254 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 98,57,029 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഇന്നലെ 391 പേരാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 1,43,019 ആയി ഉയര്‍ന്നു. നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം മൂന്നരലക്ഷമായിരിക്കുകയാണ്. 3,56,546 പേരാണ് ചികിത്സയില്‍ കഴിയുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു.

നിലവില്‍ 93,57,464 പേര്‍ രോഗമുക്തി നേടിയിരിക്കുന്നത്. ഇന്നലെ മാത്രം രോഗമുക്തി നേടിയത് 33,136 പേരാണെന്ന് സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button