ന്യൂഡൽഹി> കൊടുംതണുപ്പിനിടെ പെയ്‌ത മഴയും കർഷകരുടെ സമരവീര്യം കെടുത്തിയില്ല. പത്ത് വർഷത്തെ ഏറ്റവും താഴ്‌ന്ന താപനിലയാണ് ഡൽഹിയിലും പരിസരങ്ങളിലും. ശനിയാഴ്‌ച പുലർച്ചെ മഴപെയ്തു. എന്നാൽ, കർഷകരുടെ മുൻകരുതൽ ഇതിനെയൊക്കെ മറികടന്നു. വയോധികർ അടക്കമുള്ള കർഷകർ ഏതു പ്രതികൂല സാഹചര്യവും നേരിടാനുള്ള സന്നാഹവുമായാണ് എത്തിയത്. മാസങ്ങൾ നീണ്ടാലും മുന്നോട്ടുപോകാനുള്ള തയ്യാറെടുപ്പ് നടത്തി. മഴയും മഞ്ഞും അതിജീവിക്കാൻ ട്രക്കുകളിലും ടെന്റുകളിലും സജ്ജീകരണങ്ങളുണ്ട്. പുലർച്ചെ മഴ പെയ്‌തിട്ടും രാവിലെ ആയിരക്കണക്കിന് കർഷകർ സമരകേന്ദ്രത്തിൽ സജീവമായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..