KeralaLatest NewsNews

എഴുന്നേറ്റു നിൽക്കാൻ വയ്യാത്ത രവീന്ദ്രൻ ഫ്ളാറ്റിലേക്ക് പോയത് രണ്ടു പടവുകൾ വീതം ചാടിക്കയറി; ഗുരുതര കുറ്റം

മുഖ്യമന്ത്രിയുടെ വിശ്വസ്തൻ ഇ.ഡിയെ കബളിപ്പിക്കുന്നു?

എഴുന്നേറ്റു നിൽക്കാൻ വയ്യാത്തവിധം ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നു ചൂണ്ടിക്കാട്ടി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിൽ നിന്നും രണ്ടാഴ്ചത്തെ സാവകാശം ചോദിച്ച സി എം രവീന്ദ്രന്റെ രോഗം സംബന്ധിച്ച വിശദാംശങ്ങൾ പരിശോധിക്കാനൊരുങ്ങി ഇ ഡി. അന്വേഷണ സംഘത്തെ രവീന്ദ്രൻ പറ്റിക്കുകയാണോയെന്ന സംശയം നിലനിൽക്കേ ഇന്നലെ അദ്ദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയി ജവഹർ നഗറിലെ ഫ്ളാറ്റിലെത്തി.

Also Read: അന്വേഷണ ഏജൻസികൾ കേന്ദ്രസർക്കാരിന്റെ ചട്ടുകമായാണ് പ്രവർത്തിക്കുന്നത്; പന്ന്യൻ രവീന്ദ്രൻ

എഴുന്നേറ്റ് നടക്കാൻ കഴിയില്ലെന്നാണ് രവീന്ദ്രൻ ഇ ഡിക്ക് നൽകിയ കത്തിൽ പറയുന്നത്.  എന്നാൽ, ഡിസ്ചാർജ് ആയി ഫ്ളാറ്റിലെത്തിയ രവീന്ദ്രന്റെ നീക്കം ഏവരേയും അമ്പരപ്പിക്കുന്നതായിരുന്നു. കഴുത്തിനു കോളറുമായി പരസഹായമില്ലാതെ വേഗത്തിൽ കാറിൽ നിന്നിറങ്ങി, രണ്ടു പടവുകൾ വീതം ചാടിക്കയറിയാണ് അദ്ദേഹം മുകൾ നിലയിലേക്ക് പോയത്. ഇതിന്റെ ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നു കഴിഞ്ഞു.

Also Read: സകല കളളക്കടത്തിനും കൂടെ നിന്ന ഉന്നതരെ കയ്യൊഴിഞ്ഞ് സ്വപ്ന, മുൻ‌കൂർ ജാമ്യ നീക്കവുമായി സിഎം രവീന്ദ്രൻ

മുഖ്യമന്ത്രിയുടെ അഡി. പ്രൈവറ്റ് സെക്രട്ടറിയുടെ രോഗരഹസ്യം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ യാതോരു സംശയവുമില്ല. രവീന്ദ്രനിൽ പൂർണവിശ്വാസമുണ്ടെന്ന് തുറന്നു പറയുകയും ചെയ്തു അദ്ദേഹം. ഗുരുതര രോഗമില്ലാതെ അഡ്‌മിറ്റാക്കിയെങ്കിൽ ഡോക്ടർമാർക്കെതിരെ കേസെടുക്കുമെന്ന് ഇ ഡി അറിയിച്ചു. ഇതിനു പിന്നാലെയായിരുന്നു ഡിസ്ചാർജ്.

മെഡിക്കൽ കോളേജിന്റെ റിപ്പോർട്ട് പരിശോധിച്ച ശേഷം വീണ്ടും നോട്ടീസ് നൽകാൻ ഇ ഡി തയ്യാറാകും. അപ്പോഴും ഹാജരാകാൻ തയ്യാറായില്ലെങ്കിൽ കസ്റ്റഡിയിലെടുത്ത് കൊച്ചിയിലേക്ക് കൊണ്ടുപോകാനാണ് സാധ്യത.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button