പേരൂര്‍ക്കട: തദ്ദേശഭരണ തെരഞ്ഞെടുപ്പിനെ കുറിച്ച് സംസാരിക്കുന്നതിനിടെ ഉണ്ടായ വാക്ക് തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. ബ്രാഞ്ച് കമ്മിറ്റി അംഗത്തിന്റെ ആക്രമണത്തില്‍ ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി 9.30 നാണ് സംഭവം. സി.പി.എം വഴയില ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ ആണ് അക്രമസംഭവങ്ങള്‍ അരങ്ങേറിയത്.
പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട വഴയില സ്വദേശി രാജീവും ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറി ശ്രീകുമാറും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. സാരമായി പരിക്കേറ്റ ശ്രീകുമാറിനെ പേരൂര്‍ക്കട ഗവ. ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓഫീസിലെത്തിയ രാജീവ് അവിടെ കൂടിയിരുന്നവരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു.
read also: ‘വേദന അനുഭവിക്കുന്ന കർഷകർക്ക് വേണ്ടി മസാജിംഗ് സെന്റർ, കഴിക്കാൻ പിസ’- കർഷക സമരത്തിലെ കാഴ്ചകൾ
ഇതിനിടെ ഇയാളെ പാര്‍ട്ടി ഓഫീസിനുള്ളില്‍ പൂട്ടിയിട്ടു. കതക് ചവിട്ടിത്തുറന്ന് പുറത്തുവന്ന രാജീവ് കസേരയെടുത്ത് ബ്രാഞ്ച് സെക്രട്ടറിയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. രാജീവിനെ പേരൂര്‍ക്കട പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ കോടതിയില്‍ ഹാജരാക്കി.
Post Your Comments