അലിഗഢ് : തന്റെ നഗ്ന വീഡിയോ കാട്ടി ഭീഷണിപ്പെടുത്തിയ കാമുകനെ സഹോദരന്റെ സഹായത്തോടെ യുവതി കൊലപ്പെടുത്തി. ദീപു കാന്തി എന്ന ആളുമായി ബന്ധത്തിൽ ആയിരുന്ന യശോദയാണ് ഭീഷണിയുടെ പേരിൽ കൊല ചെയ്തത്. യശോദാ ദേവി, സഹോദരന്‍ രാജ്കുമാര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
യശോദാ ദേവിക്കു ദീപുവുമായി അവിഹിതബന്ധമുണ്ടായിരുന്നു. യശോദയുടെ നഗ്ന വിഡിയോ ദീപു ചിത്രീകരിക്കുകയും ഇതിന്റെ പേരില്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് യശോദ ദീപുവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നു പോലീസ് പറയുന്നു.
read also:വോട്ടിനു വേണ്ടി പണം !! സ്ഥാനാര്ഥിയുടെ വീഡിയോ പുറത്ത് വിട്ട് എല്‍ഡിഎഫ്
ഡിസംബര്‍ മൂന്നിനു ദീപുവിനെ കാണാതായതായി ബന്ധുക്കള്‍ പരാതി നൽകി. ഈ അന്വേഷണത്തിൽ പോലീസ് മൃതദേഹം ഓടയില്‍നിന്നു കണ്ടെടുത്തിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് യശോദാ ദേവി കൊലപ്പെടുത്തിയതായി പോലീസ് കണ്ടെത്തിയത്.
Post Your Comments