KeralaLatest NewsNews

“പിണറായി വിജയൻറെ ഫോട്ടോ വെച്ച്‌ വോട്ടു ചോദിക്കാന്‍ ഒരു സിപിഎമ്മുകാരനും കഴിയാത്ത അവസ്ഥ” : അഡ്വ. എസ്. സുരേഷ്

ഇരിട്ടി: “ജനങ്ങളുടെ മുന്നില്‍ അഭിമാനത്തോടെ നട്ടെല്ലുയര്‍ത്തി നിന്ന് വോട്ടു ചോദിയ്ക്കാന്‍ ഇന്ന് കഴിയുന്നത് ബിജെപിക്ക് മാത്രമാണ്. മുഖ്യമന്ത്രിയുടെയോ പാര്‍ട്ടി സിക്രട്ടറിയുടെയോ ഫോട്ടോ വെച്ച്‌ വോട്ടു ചോദിക്കാന്‍ ആത്മാഭിമാനമുള്ള ഒരു സിപിഎമ്മുകാരനും കഴിയാത്ത അവസ്ഥയാണ് ഇന്ന്. പുറത്തു കാണിക്കാന്‍ കൊള്ളാത്ത പീറ ച്ചരക്കുകളായി ഇവര്‍ ഇന്ന് മാക്‌സിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ മാറിയിരിക്കുന്നു”, ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. എസ്. സുരേഷ് പറഞ്ഞു.

Read Also : കേരളത്തിൽ ഭൂചലനം : റിക്ടര്‍ സ്‌കെയിലില്‍ 2.5 തീവ്രത രേഖപ്പെടുത്തി

ഇടതുപക്ഷവും വലത്പക്ഷവും ജയിലിലേക്ക് പോകുമ്പോൾ ഭാരതീയ ജനതാ പാര്‍ട്ടിയും എന്‍ഡിഎയും നേരിന്റെ പക്ഷത്തുകൂടെ ജനങ്ങളുടെ മുന്നിലേക്കെത്തുന്ന ദൃശ്യങ്ങളാണ് ഇന്ന് കേരളം കാണുന്നതെന്ന് എസ്. സുരേഷ് പറഞ്ഞു. മുഴക്കുന്ന് പഞ്ചായത്ത് എന്‍ഡിഎ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ കാക്കയങ്ങാട് ടൗണില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി മുഴക്കുന്ന് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് വി. മുരളീധരന്‍ അദ്ധ്യക്ഷത വഹിച്ചു. ബിജെപി കണ്ണൂര്‍ ജില്ലാ സിക്രട്ടറി കൂട്ട ജയപ്രകാശ്, ബിഡിജെഎസ് കണ്ണൂര്‍ ജില്ലാ സിക്രട്ടറി ഇ. മനീഷ്, ബിജെപി മണ്ഡലം പ്രസിഡന്റ് എം.ആര്‍. സുരേഷ്, ജനറല്‍ സെക്രട്ടറി എന്‍.വി. ഗിരീഷ്, ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് പൈലി വാത്യാട്ട്, ജില്ലാ പഞ്ചായത്ത് പേരാവൂര്‍ ഡിവിഷന്‍ ബിഡിജെഎസ് സ്ഥാനാര്‍ഥി ജോവാന്‍ അനിരുദ്ധന്‍, ബിജെപി മുഴക്കുന്ന് പഞ്ചായത്ത് സിക്രട്ടറി എം. ഹരിദാസ് എന്നിവര്‍ പ്രസംഗിച്ചു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button