Latest NewsNewsIndia

എന്താണ് മണ്ടി സിസ്റ്റം? കർഷകന് ഗുണം ചെയ്യുന്നത് എങ്ങനെ? – കാർഷിക ബില്ലിലെ സത്യാവസ്ഥകൾ ഇങ്ങനെ

പ്രതിപക്ഷത്തിനു ഇനിയൊരു തിരിച്ചുവരവ് സാധ്യമല്ല...

രാജ്യത്തെ കര്‍ഷകര്‍ക്ക് വേണ്ടി കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച കാര്‍ഷിക ബില്ലിനെതിരെ ഡൽഹിയിൽ നടക്കുന്ന സമരം ആഴ്ചകൾ പിന്നിടുന്നു. കാര്‍ഷിക വിളകള്‍ക്ക് മികച്ച വില ഉറപ്പാക്കാനും ചൂഷണം ഒഴിവാക്കാനും സഹായിക്കുന്നതാണ് പുതിയ ബില്ലുകള്‍ എന്നിരിക്കേ കർഷകരെ പറഞ്ഞുപറ്റിച്ച് ജനങ്ങളെ തെരുവിലിറക്കുന്ന പ്രതിപക്ഷത്തിന് ഒരു അജണ്ടയുണ്ട്.

Also Read: നേരത്തെ ഇന്ത്യ ലോകത്തെ ആയിരുന്നു ഉറ്റുനോക്കിയിരുന്നത്, എന്നാൽ ഇന്ന് മോദിയുടെഇന്ത്യയെ ലോകം നോക്കിപഠിക്കുന്നു;- യോഗി

കർഷകരെ സഹായിക്കുന്ന ബില്ലിലെ വ്യവസ്ഥകൾ നടപ്പിലാക്കുന്നതോടെ കർഷക സമൂഹം പ്രധാനമന്ത്രി മോദിയെ നെഞ്ചോട് ചേർക്കും. ഗ്രാമീണ ഇന്ത്യ കേന്ദ്ര സർക്കാരിനൊപ്പം നിൽക്കും. അത് കോൺഗ്രസ്-ഇടതു പാർട്ടികൾക്ക് വലിയ തിരിച്ചടിയാകും. പ്രതിപക്ഷത്തിനു ഇനിയൊരു തിരിച്ചുവരവ് സാധ്യമല്ലാത്ത രീതിയിലേക്ക് കാര്യങ്ങൾ മാറിമറിയും. ഇതൊഴിവാക്കാനാണ് താങ്ങുവില എടുത്തുകളയുന്നുവെന്ന് നുണകൾ പറഞ്ഞ് ജനങ്ങളെ ഇക്കൂട്ടർ തെരുവിലിറക്കുന്നത്.

Also Read: ഡൽഹിയിലെ കർഷക സമരം പിക്നിക്ക് മൂഡിൽ : സമരക്കാർക്ക് റിലാക്‌സാവാൻ ജിം മുതൽ മസാജ് പാർലർ വരെ

കാര്‍ഷിക വിളകള്‍ വില്‍ക്കാനുള്ള ചന്തകള്‍ക്ക് പുറമെ, നിലവിലുള്ള സംവിധാനത്തിന് ഭീഷണിയില്ലാതെ തന്നെ വിളകള്‍ വില്‍ക്കാന്‍ കർഷകർക്ക് സ്വാതന്ത്ര്യം നല്‍കുന്നതാണ് കാര്‍ഷിക ബില്‍. വിളകള്‍ വാങ്ങുന്ന സ്ഥാപനങ്ങളുമായി കരാറില്‍ ഏര്‍പ്പെടാന്‍ സ്വാതന്ത്ര്യം നല്‍കുന്നതാണ് രണ്ടാമത്തെ ബില്‍. യഥാർത്ഥത്തിൽ കർഷകരെ വലിയ തോതിൽ സഹായിക്കുന്നതാണ് ബില്ലിലെ വ്യവസ്ഥകൾ.

കോടിക്കണക്കിന് കർഷകരെ ശാക്തീകരിക്കാൻ ബില്ലിന് കക്ഷിയും. ഇന്ത്യയിലെ കര്‍ഷക സമൂഹം പരിമിതികളുടെ ബന്ധനത്തിൽ പെട്ടുഴലുകയായിരുന്നു. പതിറ്റാണ്ടുകളായി ഇടനിലക്കാരുടെ ഭീഷണിയിലാണ് കർഷകർ കഴിയുന്നത്. ഇതിനൊരു അരുതി വരുത്തുന്നതാണ് പുതിയ ബിൽ. കർഷകരുടെ വരുമാനം ഇരട്ടിയാക്കാനും അവരുടെ അഭിവൃദ്ധി വർദ്ധിപ്പിക്കാനും പുതിയ ബില്ലിലൂടെ സാധ്യമാകും.

Also Read: കർഷകർക്ക് പിന്തുണയുമായി അനിശ്ചിതകാല സമരത്തിനൊരുങ്ങി കേരളത്തിലെ ഇടത് സംഘടനകൾ

മൂന്ന് ഓർഡിനൻസുകളിലെ പ്രധാന വിഷയങ്ങൾ എന്താണെന്ന് നോക്കാം. കാർഷികോത്പന്ന വിപണന പ്രോത്സാഹന ബിൽ 2020, കർഷക ശാക്തീകരണ സേവന ബിൽ 2020, അവശ്യസാധന (ഭേതഗതി) ബിൽ 2020 എന്നിവയാണ് കാർഷിക നിയമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കാർഷിക ബില്ലിനെതിരെ പ്രതിഷേധിക്കുന്നവർക്ക് ഇതിലെ ഗുണഗണങ്ങൾ അറിയില്ലെന്ന് ഉറപ്പ്.

മോദി സർക്കാർ പാസാക്കിയ പുതിയ കാർഷിക ബിൽ പ്രകാരം, ഇടനിലക്കാരൻ അനുഭവിച്ചു കൊണ്ടിരിക്കുന്ന കൊള്ളലാഭം ഇനി നടക്കില്ല. ഇതുവരെ ഇന്ത്യ കണ്ടിട്ടില്ലാത്ത തരത്തിൽ കർഷകന് കൂടുതൽ വിലയും ഉപഭോക്താവിന് വില കുറച്ചും വിൽക്കൽ വാങ്ങൽ സാധിക്കും. ഇടനിലക്കാരൻ വിയർപ്പൊഴുക്കാതെ അനുഭവിക്കുന്ന 200% കൊള്ള ലാഭം ഇനിയവർക്ക് കിട്ടുകയില്ല, ആ പൈസ കൃഷിക്കാരനും ഉപഭോക്താവിനും തുല്യമായി ലഭിക്കും.

Also Read: കർഷക പ്രക്ഷോഭം; പാകിസ്ഥാനും ബ്രിട്ടനും ‘മരണ വാറണ്ട്’ എഴുതുന്ന തിരക്കിൽ, സമരത്തിനു പിന്നില്‍ വൻ ഗൂഢാലോചന

കർഷകന് സ്വന്തം വിളകൾ രാജ്യത്തെ ഏതു മാർക്കറ്റിൽ വിൽക്കാനും ഉള്ള സ്വാതന്ത്ര്യം. ഇറക്കാനുള്ള കാശും,, മെഷീനറീസും അടക്കം എല്ലാം സാധ്യമാക്കും. കരാർ ഒപ്പിട്ടു കൃഷി ചെയുന്ന രീതി നിലവിൽ വരുന്നു. ആർക്കും എവിടെയും വില നിയന്ത്രണങ്ങൾ ഇല്ലാതെ കാർഷിക ഉൽപ്പന്നങ്ങൾ വാങ്ങാനും വിൽക്കാനും കഴിയുമെന്നത് വളരെ ഉപകാരപ്രദമായ വിഷയമാണ്.

മണ്ടി സിസ്റ്റം കേരളത്തിന് പരിചിതമല്ല. സർക്കാരിന്റെ നിയന്ത്രണത്തിലുള്ള മാർക്കറ്റ് യാർഡുകളാണ് മണ്ടി. അവിടെ സർക്കാർ ലൈസൻസ് ഉള്ള കുറച്ചു വ്യാപാരികൾ കർഷകരുടെ വിളകൾ വാങ്ങി പുറത്തുവ്യാപാരം ചെയ്യുന്നു. ദുരന്തമെന്തെന്നാൽ കർഷകർക്ക് ഈ മണ്ടികളിൽ അല്ലാതെ വേറെങ്ങും അവരുടെ വിളകൾ വിൽക്കാൻ സാധിക്കില്ല. വ്യാപാരികൾ പറയുന്ന വിലയ്ക്ക് സാധാനം നൽകി പോരേണ്ടുന്ന അവസ്ഥയാണ് കർഷകർക്കുള്ളത്.

Also Read: പാലം വിഴുങ്ങികള്‍ എന്തിന് സ്വര്‍ണ്ണം വിഴുങ്ങികളെ കുറ്റം പറയുന്നു?, ദില്ലിയിലെ കർഷകരെ ഓർമ്മിക്കൂ; ജോയ് മാത്യു

മധ്യവർത്തികളായ ഇത്തരക്കാരുടെ ചൂഷണത്തെ അറുതി വരുത്തുന്ന ബില്ലാണിത്. പുതിയ കാർഷിക ബില്ല് വന്നപ്പോൾ ഇടനിലക്കാരായ മണ്ടികളുടെ വരുമാനം നിലച്ചു. കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾ നല്ല വിലക്ക് എവിടെയും എപ്പോൾ വേണമെങ്കിലും വിൽക്കാൻ പറ്റും. ഇടനില വരുമാനം നിലച്ച മണ്ടികൾ ഇപ്പോൾ കർഷക സമരം എന്ന് പറഞ്ഞ് പഞ്ചാബിലെ ഖലീസ്ഥാൻ വാദികളെ തെരുവിലിറക്കി നാടിനെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുകയാണ്.

Also Read: രാഹുല്‍ ഗാന്ധി കര്‍ഷകര്‍ക്കൊപ്പം തന്നെ, കർഷകസമരത്തെ കോൺഗ്രസ് ഹൈജാക്ക് ചെയ്യില്ല: കെസി വേണുഗോപാല്‍

കരാർ കൃഷിയാണ് രണ്ടാമത്തെ ഓർഡിനൻസ്. ഇവിടെ കർഷകനാണ് ബാർഗേയ്നിംഗ് പവർ ഉള്ളത്. കരാറിൽ ഏർപ്പെടില്ല എന്ന് തീരുമാനമെടുക്കാൻ കർഷകന് സ്വാതന്ത്ര്യം ലഭിക്കുന്നു. വിലപേശൽ ശക്തിയില്ലാത്ത, വിത്തും വളവും ഉൾപ്പെടെ വാങ്ങി കാർഷികവൃത്തി നടത്താൻ നിവൃത്തിയില്ലാതെ വിഷമിക്കുന്ന 86 ശതമാനത്തോളം വരുന്ന ചെറുകിട കർഷകരെ സഹായിക്കും. വിളകൾക്ക് വിലപേശി മികച്ച വില കൈവരിക്കാനും കരുത്തുള്ളവരായി അവരെ മാറ്റുന്നതുമാണ് പുതിയ ബിൽ.

പ്രതിപക്ഷം ആരോപിക്കുന്നത് പോലെ പൂഴ്ത്തിവെയ്പ്പിനെ പ്രോത്സാഹിപ്പിക്കുന്നതല്ല ബില്ലിലെ ഭേദഗതി. അടിയന്തിരഘട്ടത്തിൽ മാത്രം ഉപയോഗിക്കാവുന്ന രീതിയിൽ വ്യവസ്ഥ ചെയ്യുകയാണ്. കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന സർക്കാരിന്റെ പ്രഖ്യാപനം നൂറ് ശതമാനം സത്യമാകാൻ പോവുകയാണ്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button