7 വയസുകാരി 80 കിലോ ഭാരം നിസാരമായി എടുത്ത് പൊക്കിയാൽ എങ്ങനെയിരിക്കും? വിശ്വസിക്കാനാകുമോ? എന്നാൽ വിശ്വസിക്കണം. കാനഡ സ്വദേശിനി റൊറി വാൻ ഉൾഫ് എന്ന ഏഴ് വയസുകാരിക്ക് 80 കിലോ ഭാരമൊക്കെ നിസാരകാര്യം.
കാനഡയിൽ സ്ഥിരതാമസക്കാരിയായ റൊറി റെക്കോർഡുകൾ ഇതിനോടകം വാരിക്കൂട്ടിക്കഴിഞ്ഞു. നിലവിലെ സിൻക്ലെയർ ടൊട്ടലിന്റെ അടിസ്ഥാനത്തിൽ ലോകത്തിലെ ഏറ്റവും ശക്തയായ ഏഴുവയസുകാരി റൊറിയാണ്. 13 വയസുള്ള കുട്ടികളുടെ 30 കിലോയിൽ താഴെയുള്ള വെയിറ്റ് ലിഫ്റ്റിൽ റൊറി അമേരിക്കൻ ചാമ്പ്യൻ പട്ടവും നേടിയിട്ടുണ്ട്. ആഴ്ചയിൽ ഒൻപത് മണിക്കൂർ റൊറി പരിശീലനത്തിനായി മാറ്റിവയ്ക്കാറുമുണ്ട്.
സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളും വീഡിയോകളും ഇതിനോടകം വൈറലായിക്കഴിഞ്ഞു. നിരവധി പേരാണ് റൊറിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്. പലർക്കും അറിയേണ്ടത് എങ്ങനെ സാധിക്കുന്നു എന്നാണ്. സീക്രട്ട് എന്താണെന്നാണ് ഇക്കൂട്ടർ ചോദിക്കുന്നത്. ചെറിയ പ്രായത്തിൽ തന്നെ റൊറി പരിശീലനം ആരംഭിച്ചിരുന്നു എന്നതാണ് ഏറ്റവും വലിയ സീക്രട്ട്.
അഞ്ചാം വയസ് മുതലാണ് ഈ കൊച്ചുമിടുക്കി ലിഫ്റ്റിംഗ് ആരംഭിച്ചത്. ചിട്ടയായ ഭക്ഷക്രമവും എക്സസൈസും റൊറിയെ സഹായിച്ചിട്ടുണ്ട്. കൂടുതൽ ശക്തയാവാനാണ് താൻ ശ്രമിക്കുന്നതെന്നും കഴിഞ്ഞതിനെ കുറിച്ചോ വരാനുള്ളതിനെ കുറിച്ചോ താൻ ചിന്തിക്കാറില്ലെന്നും റൊറി പറയുന്നു.
Post Your Comments