MollywoodLatest NewsNewsEntertainment

ആചാര അനുഷ്ഠാനങ്ങളെ വഞ്ചിച്ചവർ, പ്രളയദുരിതാശ്വാസ ഫണ്ടിൽ അപഹരിച്ചവർ, ഇവരോട് ജനങ്ങൾക്ക് പകയുണ്ടാകും; നടൻ സുരേഷ് ഗോപി

ഇങ്ങനെയൊരു ഗതികെട്ട രാഷ്ട്രീയ അവസ്ഥയിൽ വോട്ടു ചോദിക്കേണ്ടി വരുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല

തദ്ദേശ തിരഞ്ഞെടുപ്പിൽ കണ്ണൂരിലെ കമ്യൂണിസ്റ്റ് കോട്ടകൾ തകർത്തെറിഞ്ഞ് സുരക്ഷയുടെ കോട്ടകൾ തീർക്കാൻ ബിജെപിക്കു കഴിയുമെന്ന് നടനും എംപിയുമായ സുരേഷ് ഗോപി. ഇങ്ങനെയൊരു ഗതികെട്ട രാഷ്ട്രീയ അവസ്ഥയിൽ വോട്ടു ചോദിക്കേണ്ടി വരുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു.

”ആചാര അനുഷ്ഠാനങ്ങളെ വഞ്ചിച്ചവർ, പ്രളയദുരിതാശ്വാസ ഫണ്ടിൽ നിന്ന് കോടികൾ അപഹരിച്ചവർ. ഇവരോട് പകയുണ്ടാകും ജനങ്ങൾക്ക്.കല്ലിയൂർ എന്ന പഞ്ചായത്ത് ഞാൻ ദത്തെടുത്തിട്ടുണ്ട്. ആ പഞ്ചായത്ത് എത്രമാത്രം പുരോഗതി പ്രാപിച്ചുവെന്ന് നിങ്ങൾക്ക് അന്വേഷിക്കാം. ഒരു വിഭാഗത്തോടും പ്രീണനം പാടില്ല.’ ബിജെപി യോഗത്തിൽ അദ്ദേഹം പ്രസംഗിച്ചു

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button