CinemaMollywoodNewsEntertainment

വിവാഹ വാർഷികം ആഘോഷിച്ച് നടൻ കൃഷ്ണകുമാറും സിന്ധുവും

മലയാളത്തില്‍ സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ തിളങ്ങിയിട്ടുളള താരമാണ് കൃഷ്ണകുമാര്‍. മോളിവുഡില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും യുവതാരങ്ങള്‍ക്കുമൊപ്പമെല്ലാം നടന്‍ സിനിമകള്‍ ചെയ്തിരുന്നു. ബിഗ് സ്‌ക്രീനിനു പുറമെ മിനി സ്‌ക്രീനിലും തിളങ്ങിയിട്ടുളള താരമാണ് അദ്ദേഹം. ഇപ്പോഴിതാ തന്റെ വിവാഹ ജീവിതത്തിന്റെ 26 വർഷങ്ങൾ പൂർത്തിയാക്കിരിക്കുകയാണ് നടൻ കൃഷ്ണകുമാറും ഭാര്യ സിന്ധുവും. ഡിസംബർ 12നാണ് ഇവരുടെ വിവാഹ വാർഷികം

മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരുടെ പേരിലുള്ള അഹാദിഷിക എന്ന പേജിൽ കൃഷ്ണകുമാറിന്റെയും സിന്ധുവിന്റെയും വിവാഹ ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. വിവാഹനിശ്ചയ ദിനത്തിൽ ഷൂട്ടിംഗ് സെറ്റിൽ നിന്നുമാണ് കൃഷ്ണകുമാർ എത്തിയത്

നിരവധി പേരാണ് താര ദമ്പതികൾക്ക് വിവാഹ വാര്‍ഷിക ആശംസകള്‍ അറിയിച്ചുകൊണ്ട് എത്തിയിരിക്കുന്നത്. സുരേഷ് ഗോപി നായകനായ കശ്മീരം എന്ന ചിത്രത്തിലൂടെയാണ് നടന്‍ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button