Latest NewsNewsIndia

സിബിഐ കസ്റ്റഡിയില്‍ സൂക്ഷിച്ച 43 കോടിയുടെ സ്വർണ്ണം കാണാനില്ലെന്ന് പരാതി

ചെന്നൈ : സിബിഐ കസ്റ്റഡിയില്‍ നിന്ന് 103 കിലോ സ്വര്‍ണം കാണാതായ പരാതിയിൽ അന്വേഷണം ലോക്കല്‍ പൊലീസിനെ കോടതി എല്‍പ്പിച്ച് . മദ്രാസ് ഹൈക്കൊടതി.അഭിമാന ക്ഷതം ഉണ്ടാകും എന്ന സിബിഐയുടെ വാദം കോടതി തള്ളി.

Read Also : കോവിഡിനെതിരെ ശക്തമായ പോരാട്ടവുമായി രാജ്യം ; രോഗമുക്തിനിരക്കിൽ വൻവർദ്ധനവ്

43 കോടിയുടെ സ്വര്‍ണമാണ് സിബിഐ കസ്റ്റഡിയില്‍ നിന്ന് നഷ്ടമായത്. മോഷണത്തിന് സമാനമായ കുറ്റക്യത്യങ്ങള്‍ ഉണ്ടാകുമ്പോള്‍ സിബിഐ നിര്‍ദേശിക്കുന്ന ഉന്നത എജന്‍സിയെ അന്വേഷണം എല്‍പ്പിക്കുക സാധ്യമല്ലെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി.

മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ട്രേഡിംഗ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് 2012ല്‍ ആരംഭിച്ച അന്വേഷണത്തില്‍ സിബിഐ സ്വര്‍ണം പിടിച്ചെടുത്തിരുന്നു. സുരന കോര്‍പറേഷന്‍ ലിമിറ്റഡിന് മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ട്രേഡിംഗ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ വഴിവിട്ട് സഹായം ചെയ്തതിന്റെ തെളിവായിരുന്നു സ്വര്‍ണം. ഇതില്‍ നിന്നാണ് 103 കിലോ സ്വര്‍ണം കാണാതായത്.

സിബിഐ കസ്റ്റഡിയില്‍ സ്വര്‍ണം കാണാതായത് ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെ ആണെന്നാണ് ആക്ഷേപം. സ്വര്‍ണം കണ്ടെത്തുന്ന വിഷയത്തില്‍ സിബിഐ വലിയ താത്പര്യവും കാണിച്ചില്ല. തുടര്‍ന്നാണ് വിഷയം മദ്രാസ് ഹൈക്കോടതി പരിശോധിച്ചത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button