നിലമ്പൂര്‍> ജമാഅത്തെ ഇസ്ലാമിയുടെയും ബിജെപിയുടെയും വോട്ട് കോണ്‍ഗ്രസിന് വേണ്ടെന്ന് പറയില്ലെന്ന് ആര്യാടൻ മുഹമ്മദ് . തദ്ദേശ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ് നിലപാട് വ്യക്തമാക്കുകയായിരുന്നു ആര്യാടൻ.
ജമാഅത്തെ ഇസ്ലാമി എക്കാലത്തും മതവര്‍ഗീയ സംഘടന തന്നെയാണ്.യുഡിഎഫ് ജമാഅത്തെ ഇസ്ലാമിയുമായി രാഷ്ട്രീയ സഖ്യം ചേര്‍ന്ന് എവിടെയും മത്സരിക്കുന്നില്ല.എന്നാല്‍ ഏത് സംഘടനയുടെ വോട്ടയാലും സ്വീകരിക്കുമെന്നും ആര്യാടന്‍ മുഹമ്മദ് നിലമ്പൂരില്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
മലപ്പുറം ജില്ലയില്‍ യുഡിഎഫ് ജമാഅത്തെ ഇസ്ലാമിയുമായി സഖ്യമുണ്ടാക്കിയിട്ടില്ല. ജമാഅത്തെ ഇസ്ലാമി ബന്ധത്തില്‍ എം എം ഹസ്സനല്ലാ കോണ്‍ഗ്രസിന്‍റെ നിലപാട് പ്രഖ്യാപിക്കേണ്ടത്. കോണ്‍ഗ്രസ് നിലപാട് കെപിസിസി പ്രസിഡന്റ് ആണ് പറയേണ്ടത്. എംഎം ഹസ്സന്‍റെ നിലപാട് കോണ്‍ഗ്രസിന്‍റതല്ല. ഹസ്സന്‍ യുഡിഎഫിന്‍റെ നിലപാട് പറഞ്ഞാല്‍ മതിയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
താന്‍ വര്‍ഗീയ സംഘടനകളോട് ഒരുകാലത്തും വോട്ട് ചോദിച്ചിട്ടില്ല. വര്‍ഗീയ കക്ഷികളോട് കൂട്ടുകൂടുന്നതില്‍ താല്‍പര്യമില്ല. മരണവരെ മതതേര നിലപാട് സ്വീകരിക്കുന്ന കോണ്‍ഗ്രസുകാരനാണ് താനെന്നും ആര്യാടൻ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..