COVID 19KeralaLatest NewsNews

സംസ്ഥാനത്ത് 5949 പേർക്ക് കൂടി കോവിഡ്; 30 മരണം

സംസ്ഥാനത്ത് ശനിയാഴ്ച 5949 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. 24 മണിക്കൂറിനിടെ പരിശോധിച്ചത് 59,690 സാംപിളുകളാണ്. 30 മരണം കൂടി സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

5,268 പേര്‍ രോഗമുക്തി നേടി. സമ്പര്‍ക്കത്തിലൂടെ 5173 പേര്‍ക്കാണു രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത 646 കേസുകളാണുള്ളത്. രോഗം സ്ഥിരീകരിച്ചവരിൽ 47 ആരോഗ്യപ്രവര്‍ത്തകരും ഉൾപ്പെറ്റും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.95 ശതമാനമാണ്. മരണനിരക്കിൽ അൽപം വർധന ഉണ്ടായി.

Also Read: എല്ലാവരും സെല്‍ഫ് ലോക‌്ഡൗണ്‍ പാലിക്കണം, സംസ്ഥാനത്ത് കൊവിഡ് വ്യാപനസാധ്യത; മുന്നറിയിപ്പ്

കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നത് ആശ്വാസകരമെന്ന് മുഖ്യമന്ത്രി അറിയിച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് രോഗവ്യാപനത്തിന് ഇടയാക്കിയില്ലെങ്കിൽ ഈ ട്രെൻഡ് തുടരും എന്ന് പറയാം. ജാഗ്രതയിൽ വീഴ്ച വരുത്തിയാൽ സ്ഥതിഗതികൾ മോശമായേക്കാം. തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടു ഘട്ടങ്ങള്‍ കഴിഞ്ഞു. മൂന്നാം ഘട്ടം തിങ്കളാഴ്ച നടക്കും. മൂന്നാം ഘട്ടത്തില്‍ 2911 ബൂത്തുകളാണ് പ്രശ്‌നബാധിതമായി കണക്കാക്കുന്നത്. ഈ സ്ഥലങ്ങളില്‍ പ്രത്യേക പട്രോളിങ്ങും നിരീക്ഷണവും ഏര്‍പ്പെടുത്തിയതായി മുഖ്യൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button