Latest NewsIndia

പുതിയ നിയമങ്ങള്‍ കര്‍ഷകര്‍ക്കു ലഭ്യമാക്കുന്ന അവസരങ്ങളും നേട്ടങ്ങളും വിവരിച്ച്‌ രാജ്യമാകെ കര്‍ഷകസഭകള്‍ വിളിക്കും

ഇതുമായി ബന്ധപ്പെട്ട്‌ കര്‍ഷകസമൂഹത്തിന്റെ സംശയങ്ങള്‍ക്കു മറുപടി നല്‍കാനും ഈ അവസരം വിനിയോഗിക്കും.

ന്യൂഡല്‍ഹി: ഡല്‍ഹി വളഞ്ഞുള്ള ഒരു വിഭാഗം കര്‍ഷക സമരത്തെ നേരിടുന്നതിനു രാജ്യമാകെ ശക്‌തമായ എതിര്‍പ്രചാരണം നടത്താന്‍ ബി.ജെ.പി. തയാറെടുക്കുന്നു. പുതിയ നിയമങ്ങള്‍ കര്‍ഷകര്‍ക്കു ലഭ്യമാക്കുന്ന അവസരങ്ങളും നേട്ടങ്ങളും വിവരിച്ച്‌ രാജ്യമാകെ കര്‍ഷകയോഗങ്ങള്‍ വിളിക്കാനാണു തീരുമാനം. കര്‍ഷകര്‍ ഉന്നയിച്ച ആശങ്കകള്‍ പരിഹരിക്കുന്നതിനു സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളും കേന്ദ്രമന്ത്രിമാരടക്കം അണിനിരക്കുന്ന യോഗങ്ങളില്‍ വിശദീകരിക്കും.

ഇതുമായി ബന്ധപ്പെട്ട്‌ കര്‍ഷകസമൂഹത്തിന്റെ സംശയങ്ങള്‍ക്കു മറുപടി നല്‍കാനും ഈ അവസരം വിനിയോഗിക്കും. പ്രാദേശിക കാര്‍ഷിക ചന്തകള്‍ (മണ്ഡി) തുടരുമെന്നും വ്യാപാരികളുടെ പങ്കാളിത്തത്തിനു രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തുമെന്നും കൃഷിഭൂമി അന്യാധീനപ്പെടാന്‍ ഇടയാക്കുന്ന വ്യവസ്‌ഥകളൊന്നും ഈ നിയമങ്ങളിലില്ലെന്നും കര്‍ഷക സംഘടനകളുമായി പലവട്ടം നടത്തിയ ചര്‍ച്ചകളില്‍ സര്‍ക്കാര്‍ വിവരിച്ചിരുന്നു.

read also: “പിണറായി വിജയൻറെ ഫോട്ടോ വെച്ച്‌ വോട്ടു ചോദിക്കാന്‍ ഒരു സിപിഎമ്മുകാരനും കഴിയാത്ത അവസ്ഥ” : അഡ്വ. എസ്. സുരേഷ്

എന്നാല്‍, വിവാദ നിയമങ്ങള്‍ പിന്‍വലിക്കാതെ കടുകിട പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണു കര്‍ഷക സംഘടനകള്‍.  മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്ത്‌ ഏതാനും ദിവസങ്ങള്‍ക്കകം നൂറില്‍പ്പരം വാര്‍ത്താസമ്മേളനങ്ങള്‍ വിളിക്കും. രാജ്യത്തെ 700 ജില്ലകളില്‍ കര്‍ഷക യോഗങ്ങള്‍ സംഘടിപ്പിക്കും.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button