CinemaLatest NewsNewsEntertainment

പുതിയ ചിത്രത്തിന് മോഹൻലാൽ വാങ്ങുന്നത് 20 കോടി?!

സലാറില്‍ പ്രഭാസിന്‍റെ ഗോഡ്‍ഫാദറായി മോഹന്‍ലാല്‍

മോഹൻലാൽ അടുത്തിടെ രണ്ട് തെലുങ്ക് സിനിമകൾ ചെയ്തിരുന്നു. അടുത്ത വർഷം പുതിയൊരു തെലുങ്ക് ചിത്രത്തിന്റെ ഭാഗമാവുകയാണ് മോഹൻലാലെന്ന് റിപ്പോർട്ടുകൾ. പ്രഭാസ് നായകനാകുന്ന ചിത്രത്തിൽ പ്രഭാസിന്റെ ഗോഡ്ഫാദർ റോളിലാണ് മോഹൻലാൽ എത്തുന്നതെന്നാണ് സൂചന.

Also Read: കുടുംബത്തിലേക്ക് സ്വാഗതം ചെയ്തത് മോഹൻലാൽ; ശ്രദ്ധ ശ്രീനാഥ്

തെലുങ്ക് മാധ്യമങ്ങളാണ് ഇതു സംബന്ധച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് സലാർ. ‘കമാന്‍ഡര്‍ ഇന്‍ ചീഫ്’ എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ കൊണ്ട് അർത്ഥമാക്കുന്നത്. കെ ജി എഫ് തീർത്തശേഷം നീൽ ഈ ചിത്രത്തിന്റെ പണിപ്പുരയിലേക്ക് കടക്കുമെന്നാണ് റിപ്പോർട്ടുകൾ.

ചിത്രത്തിനായി വമ്പൻ തുകയാണ് മോഹൻലാലിനു വാഗ്ദാനം ചെയ്തിരിക്കുന്നത്. 20 കോടിയാണ് പ്രതിഫലമെന്നാണ് സൂചന. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഈ മാസം തന്നെ ഉണ്ടാവും. സാധ്യതയേക്കാളുപരി ഈ വേഷത്തില്‍ മോഹന്‍ലാല്‍ ഉറപ്പായും എത്തും എന്ന തരത്തിലാണ് പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button