ഭോപ്പാൽ : പ്രായപൂർത്തിയാകാത്ത കുട്ടികളെ നിർബന്ധിച്ച് ക്രിസ്ത്യൻ മത പരിവർത്തനം നടത്തിയതായി പരാതി.സംഭവത്തിൽ ജില്ലാ മജിസ്‌ട്രേറ്റിനെതിരെ നടപടി ആവശ്യപ്പെട്ട് ദേശീയ ബാലാവകാശ കമ്മീഷൻ. ഇക്കാര്യം ആവശ്യപ്പെട്ട് മദ്ധ്യപ്രദേശ് സർക്കാരിന് കമ്മീഷൻ കത്തയച്ചു. സാഗർ ജില്ലാ മജിസ്‌ട്രേറ്റിനെതിരെയാണ് കമ്മീഷൻ സർക്കാരിനോട് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്.
ജില്ലയിലെ ഒരു സ്വകാര്യ ഹോസ്റ്റലിലെ അന്തേവാസികളായ കുട്ടികളെ അധികൃതർ ക്രിസ്ത്യൻ മതം സ്വീകരിക്കാനും, മത ആരാധനയ്ക്ക് നിർബന്ധിക്കുന്നതായും ജൂലൈയിൽ ഒരു മാദ്ധ്യമം വാർത്ത നൽകിയിരുന്നു. ഈ വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് എത്രയും വേഗം നടപടി സ്വീകരിക്കാൻ കമ്മീഷൻ സാഗർ ജില്ലാ മജിസ്‌ട്രേറ്റിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ മജിസ്‌ട്രേറ്റിൽ നിന്നും യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് കമ്മീഷൻ സർക്കാരിന് കത്ത് നൽകിയത്.
Post Your Comments