കൊല്ലം > മൺറോതുരുത്തിൽ സിപിഐ എം പ്രവർത്തകൻ ആർ മണിലാലിനെ കുത്തിക്കൊന്ന കേസിൽ പ്രദേശത്തെ ബിജെപി നേതാക്കളുടെയും പ്രവർത്തകരുടെയും മൊബൈൽ ഫോൺ വിളികൾ പൊലീസ് പരിശോധിക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ കിഴക്കേകല്ലട ഇൻസ്‌പെക്‌ടർ മഹേഷ് പിള്ളയുടെ നേതൃത്വത്തിലാണ് പരിശോധന.
സംഭവസ്ഥലത്തിനു സമീപത്തെ കനറ ബാങ്കിലെ സിസിടിവി ദൃശ്യങ്ങൾക്കായി പൊലീസ് ബാങ്ക് അധികൃതർക്ക് കത്ത് നൽകിയിട്ടുണ്ട്. കസ്റ്റഡി കാലാവധി കഴിഞ്ഞതോടെ അശോകനെ ശനിയാഴ്‌ച പകൽ 11ന് ശാസ്‌താംകോട്ട കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ച ഞായറാഴ്‌ച രാത്രി എട്ടിന് മൺറോതുരുത്തിലെ എൽഡിഎഫ് ബൂത്ത് ഓഫീസിൽനിന്ന് വീട്ടിലേക്ക് പോകാനിറങ്ങവെയാണ് മണിലാലിനെ ബിജെപി പ്രവർത്തകനായ നെന്മേനി തെക്ക് തുപ്പാശേരിൽ അശോകൻ കുത്തിക്കൊന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..