KeralaLatest NewsNews

ക്ഷേത്രത്തിൽ ഹിജാബും, ഷൂസും ധരിച്ച് യുവതി പ്രവേശിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു

മലപ്പുറം : മലപ്പുറം വാണിയമ്പലത്തെ ശ്രീ ത്രിപുരസുന്ദരീ ക്ഷേത്രത്തിൽ ഹിജാബും, ഷൂസും ധരിച്ച് യുവതി പ്രവേശിച്ച സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു .ക്ഷേത്ര സെക്രട്ടറി ശരത് കുമാർ, ക്ഷേത്രത്തിൽ ഷൂസും, ഹിജാബും ധരിച്ച് പ്രവേശിച്ച സ്ത്രീക്കെതിരെ പരാതി നൽകിയിട്ടുണ്ട്.

Read Also : ശമ്പളം വൈകി ; ഫാക്ടറി അടിച്ച് തകർത്ത് ജീവനക്കാർ

ക്ഷേത്രത്തിലെ ശ്രീകോവിലിനു മുന്നിൽ ഹിജാബും, ഷൂസും ധരിച്ച് ഇരിക്കുന്ന പെൺകുട്ടിയുടെ ചിത്രം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രചരിച്ചിരുന്നു ,ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത് .ഹിന്ദുക്കളുടെ മതവികാരം ബോധപൂർവ്വം വ്രണപ്പെടുത്തിയെന്നും പ്രദേശത്ത് വർഗീയ സംഘർഷം സൃഷ്ടിക്കാൻ ശ്രമിച്ചതായും ക്ഷേത്ര സെക്രട്ടറി ശരത് കുമാർ നൽകിയ പരാതിയിൽ പറയുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button