COVID 19Latest NewsUAENews

കോവിഡ് വാക്‌സിൻ യുഎഇയിൽ വിതരണം ആരംഭിച്ചു

യുഎഇ: കൊറോണ വൈറസ് രോഗ പ്രതിരോധത്തിനായി അംഗീകരിച്ച സിനോഫം വാക്സീൻ സ്വകാര്യ ആശുപത്രികൾ മുഖേന യുഎഇയിൽ നൽകിത്തുടങ്ങിയിരിക്കുന്നു. സ്വകാര്യ മേഖലയിൽ ആദ്യമായി വാക്സീൻ കുത്തിവയ്പ്പ് ആരംഭിച്ചത് വിപിഎസ് ഹെൽത്ത്കെയറാണ്. ഗ്രൂപ്പിന് കീഴിലെ അബുദാബി, അൽ ഐൻ, അൽ ദഫ്ര എന്നിവിടങ്ങളിലെ 18 ആശുപത്രികളിലും മെഡിക്കൽ സെന്ററുകളിലും ഇന്നു രാവിലെ ഒൻപതു മുതൽ വാക്സീൻ വിതരണം തുടങ്ങിയിരിക്കുകയാണ്. പ്രവാസികളടക്കം ഒട്ടേറെ പേരാണ് ആദ്യദിനം വാക്സീൻ സ്വീകരിക്കാനെത്തിയത്.

വരും ദിവസങ്ങളിൽ വാക്സീൻ നൽകുന്നതിനായി ബുക്കിങ് തുടരും. മുൻ ദിവസങ്ങളിൽ ബുക്കിങ് നടത്തിയവർക്കാണ് ആദ്യദിനം വാക്സീൻ നൽകാനായത്. 5,000 പേർക്ക് ദിനം പ്രതി വാക്സീൻ നൽകാനുള്ള സംവിധാനമാണ് ക്രമീകരിച്ചിരിക്കുന്നതെന്ന് വിപിഎസ് കോവിഡ് വാക്സീനേഷൻ ടാസ്ക് ഫോഴ്‌സ് ലീഡ് ഡോ. പങ്കജ് ചൗള പറയുകയുണ്ടായി. ആശുപത്രികളിൽ പ്രത്യേക കേന്ദ്രങ്ങൾ ഇതിനായി സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വാക്സീൻ നൽകുന്നതിന് ഒരാൾക്ക് 15 മിനിറ്റ് എടുക്കും. വാക്‌സീൻ എടുക്കുന്ന വ്യക്തി അടുത്ത 30 മിനിറ്റ് നിരീക്ഷണത്തിൽ തുടരുന്നതാണ്.18 വയസും അതിൽ കൂടുതലുമുള്ളവർക്കാണ് വാക്സീൻ നൽകുന്നത്.

അബുദാബി, അൽ ഐൻ നിവാസികൾക്ക് വാക്സീനേഷനായി റജിസ്റ്റർ ചെയ്യാം. വാക്സീൻ ലഭിക്കുന്നതിന് അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുന്നതിന് വിപിഎസ് ഹെൽത്ത്കെയർ ഹെൽപ് ലൈൻ നമ്പറിൽ ( 8005546) വിളിക്കാം. വാട്സ്ആപ്പ് വഴി 0565380055 എന്ന നമ്പറിലും ബുക്ക് ചെയ്യാം. വെബ്‌സൈറ്റ് വഴി സ്ലോട്ട് ബുക്ക് ചെയ്യാൻ ആഗ്രഹിക്കുന്നവർ www.vpshealth.com, www.covidvaccineuae.com വെബ്‌സൈറ്റുകളിൽ ലോഗിൻ ചെയ്യണം.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button