കൊച്ചി : തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കിഴക്കമ്പലം കുമ്മനോട് വോട്ട് ചെയ്യാനെത്തിയ യുവാവിനെ ആക്രമിച്ച കേസിൽ ഒൻപത് സിപിഎം പ്രവർത്തകർ അറസ്റ്റിൽ.കുമ്മനോട് സ്വദേശികളായ തൈക്കൂട്ടത്തിൽ അബ്ദുൾ അസീസ് (40), വെള്ളാരം കുടി രഞ്ജിത്ത്, നെടുങ്ങോട്ട് പുത്തൻ പുരയിൽ ഫൈസൽ, കുഞ്ഞിത്തി വീട്ടിൽ ജാഫർ, കോട്ടാലിക്കുടി മുഹമ്മദാലി, കുഞ്ഞിത്തി ഷിഹാബ്, തൈലാൻ വീട്ടിൽ നിഷാദ്, തെക്കേവീട്ടിൽ സുൽഫി, കീലേടത്ത് അൻസാരി എന്നിവരാണ് അറസ്റ്റിലായത്.
യുവാവിനെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ കുന്നത്ത്‌നാട് പോലീസിന്റേതാണ് നടപടി. കിഴക്കമ്പലം ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിലെ ബൂത്തിലായിരുന്നു സംഭവം നടന്നത്. പഞ്ചായത്ത് സെക്രട്ടറി നൽകിയ തെരഞ്ഞെടുപ്പ് ഐഡി കാർഡുമായി വോട്ട് ചെയ്യനെത്തിയവരെ സിപിഎം പ്രവർത്തകർ തടഞ്ഞതോടെയാണ് സംഘർഷത്തിന് തുടക്കം കുറിച്ചത്.
ആക്രമണത്തിനിരയായ മാനന്തവാടി സ്വദേശിയായ പ്രിന്റു കിഴക്കമ്പലത്ത് വാടകയ്ക്ക് താമസിച്ചു വരികയാണ്. ഇവിടുത്തെ വോട്ടേഴ്‌സ് ലിസ്റ്റിൽ പ്രിന്റുവിന്റെ പേരുണ്ട്. എന്നാൽ വോട്ട്‌ചെയ്യാൻ എത്തിയപ്പോൾ തടഞ്ഞതോടെ പ്രിൻറു പിന്നിട് പൊലീസിൻ്റെ സംരക്ഷണത്തിൽ വോട്ട് ചെയ്യാൻ വന്നപ്പോഴാണ് സംഘർഷം നടന്നത്. അതേസമയം കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പോളിംഗ് സ്റ്റേഷൻ്റെ പരിസരത്ത് തടിച്ചുകൂടിയ 50 പേർക്കെതിരെ എപ്പിഡമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരവും കേസെടുത്തിട്ടുണ്ട്.
Post Your Comments