KeralaLatest NewsNews

ചികിത്സയ്ക്ക് എത്തിയ ആദിവാസി വിദ്യാർഥി മരിച്ച നിലയിൽ

മൂലമറ്റം: തിരുമ്മു ചികിത്സയ്ക്ക് എത്തിയ ആദിവാസി വിദ്യാർഥിയെ തിരുമ്മു വൈദ്യന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നു. അറക്കുളം തുമ്പച്ചി ഈട്ടിക്കല്‍ മനോജ്-ഷൈലജ ദമ്ബതികളുടെ മകന്‍ മഹേഷ് ആണ് മരിച്ചിരിക്കുന്നത്. 16 വയസ്സായിരുന്നു.

പൂമാല ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ്. കുടയത്തൂരില്‍ വാടകയ്ക്ക് വീടെടുത്ത് തിരുമ്മു ചികിത്സ നടത്തി വരുന്ന മേത്തൊട്ടി കുരുവംപ്ലാക്കല്‍ ജയിംസിന്റെ വീട്ടില്‍ വെച്ചാണ് മഹേഷ് മരിച്ചിരിക്കുന്നത്.

4 മാസം മുന്‍പ് മഹേഷ് വീടിനു സമീപം വീണതായി ബന്ധുക്കള്‍ പറഞ്ഞു. കാലിനും അരക്കെട്ടിന്റെ ഭാഗത്തും വേദനയുള്ളതായി മഹേഷ് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം മുട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. മുട്ടത്തുള്ള ആശുപത്രിയിലെ ഡോക്ടര്‍ എക്‌സ്‌റേ എടുത്ത് നോക്കണമെന്ന് പറഞ്ഞിരുന്നതായി ബന്ധുക്കള്‍ പറയുകയുണ്ടായി. തുടര്‍ന്ന് മഹേഷിന്റെ അമ്മാവന്റെ പരിചയത്തിലുള്ള കുടയത്തൂരിലെ നാട്ടുവൈദ്യന്റെ അടുത്ത് തിരുമ്മു ചികിത്സയ്ക്ക് വെള്ളിയാഴ്ച ഉച്ചയോടെ മഹേഷും ബന്ധുക്കളും എത്തിയത്.

എന്നാല്‍ അതേസമയം മഹേഷിനെ ഇന്നലെ പുലര്‍ച്ചെ 4 മണിയോടെ കട്ടിലില്‍ മരിച്ച നിലയില്‍ കാണുകയായിരുന്നു. മരണ വിവരമറിഞ്ഞ് ഇന്നലെ രാവിലെ തന്നെ കാഞ്ഞാര്‍ പോലീസ് വൈദ്യന്റെ വീട്ടിലെത്തുകയുണ്ടായി. വൈദ്യന്‍ ജോയിയെ പോലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്ന് കാഞ്ഞാര്‍ പോലീസ് പറഞ്ഞു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button