KeralaLatest NewsNewsIndia

പി വി അന്‍വറിനെ തടഞ്ഞത് പരാജയഭീതി മൂലമെന്ന് കെ ടി ജലീൽ, രാത്രി വീട് കയറിയതെന്തിനെന്ന് മറുചോദ്യം!

രാത്രി വീട് കയറിയതെന്തിനെന്ന് മറുചോദ്യം!

പി വി അൻവർ എം എൽ എയെ മലപ്പുറം നിലമ്പൂര്‍ മുണ്ടേരി ആദിവാസി ഊരില്‍ നാട്ടുകാർ തടഞ്ഞ സംഭവത്തിൽ പ്രതികരണവുമായി മന്ത്രി കെ ടി ജലീൽ. തടഞ്ഞത് യുഡിഎഫ് പ്രവര്‍ത്തകരാണെന്നും തെരഞ്ഞെടുപ്പിൽ തോൽക്കുമോയെന്ന ഭയമാണ് ഇതിനു കാരണമെന്നും കെ ടി ജലീൽ പ്രതികരിച്ചു.

Also Read: കൂട്ടിലിട്ട പട്ടിയാണ് സി.ബി.ഐ എന്ന് ജയരാജൻ, കുരയ്ക്കുന്ന പട്ടി കടിക്കില്ലെന്ന് മറുപടി!

എല്‍ഡിഎഫ് ആ മേഖലയില്‍ മികച്ച മുന്നേറ്റം നടത്തിയിട്ടുണ്ട്. മലപ്പുറത്ത് ഇത്തവണ മുന്‍വര്‍ഷങ്ങളെക്കാള്‍ കൂടുതല്‍ സീറ്റ് ലഭിക്കുമെന്നും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ പലരും ശ്രമിക്കുന്നുണ്ട്. പരാജയഭീതി മുന്നിൽ കണ്ടുകൊണ്ട് യു ഡി എഫ് നടത്തിയ നാടകമാണെന്നാണ് മന്ത്രിയുടെ പ്രതികരണം.

അതേസമയം പി വി അന്‍വര്‍ എംഎല്‍എയെ നാട്ടുകാര്‍ തടഞ്ഞ സംഭവത്തില്‍ ആരോപണം നിഷേധിച്ച് മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി രംഗത്തെത്തി. കോൺഗ്രസ് പ്രവർത്തകരല്ല, വാഹനം തടഞ്ഞതെന്നും നാട്ടുകാർ ഇടപെട്ട സംഭവം കോൺഗ്രസിന്റെ തലയിൽ ഇടണ്ടെന്നുമാണ് ഇവരുടെ മറുപടി.

Also Read: പ്രവാസിയുടെ വീട്ടിൽ മന്ത്രിയുടെ രഹസ്യ സന്ദർശനം; അന്വേഷണം കണ്ടെയ്നർ കറൻസിയിലേക്ക്? തോമസ് ഐസക് കുരുക്കിൽ

അര്‍ധരാത്രിയോടെ എംഎല്‍എ എത്തിയത് ദുരുദ്ദേശത്തോടെ എന്നാരോപിച്ച് നാട്ടുകാരായിരുന്നു അദ്ദേഹത്തിന്റെ വാഹനം തടഞ്ഞത്. അർധരാത്രി എന്തിനാണ് എം.എൽ.എ ഊരിലെത്തിയതെന്ന് ചോദ്യമുയരുന്നുണ്ട്. വീടുകൾ കയറാനായിരുന്നു പ്ളാനെന്നും ആരോപണമുയരുന്നുണ്ട്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button