KeralaLatest NewsIndia

വിമാനത്താവളത്തിൽ അറസ്റ്റിലായത് നിരോധിത സംഘടനയായ സിമിയുടെ പ്രവര്‍ത്തകൻ: വീട്ടിൽ എന്‍ഫോഴ്‌സ്‌മെന്റ് റെയ്‌ഡ്

വിദേശ നാണയ വിനിമ ചട്ടം ലംഘിച്ചതിന് ലക്‌നൗ പൊലീസ് രജിസ്റ്റര്‍ ചെയ്‌ത കേസില്‍ പ്രതിയായ റൗഫ് വിദേശത്തേക്ക് കടന്നിരുന്നു

കൊല്ലം: തിരുവനന്തപുരം വിമാനത്താവളത്തില്‍ അറസ്റ്റിലായ റൗഫ് ഷെരീഫിന്റെ വീട്ടില്‍ എന്‍ഫോഴ്സ്‌മെന്റ് പരിശോധന. റൗഫ് നിരോധിത സംഘടനയായ സിമിയുടെ പ്രവര്‍ത്തകനാണ്. ഇന്ന് പുലര്‍ച്ചെ മസ്‌കറ്റില്‍ നിന്നെത്തിയ റൗഫിനെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നേരത്തെ ക്യാമ്പസ് ഫ്രണ്ട് ദേശീയ സെക്രട്ടറി ആണെന്നായിരുന്നു പ്രചാരണം.

കൊല്ലം അഞ്ചല്‍ സ്വദേശിയായ ഇയാളുടെ വീട്ടില്‍ നടക്കുന്ന പരിശോധന ഇപ്പോഴും തുടരുകയാണ്. ഇന്ന് രാവിലെയാണ് ഇ ഡി റൗഫ് ഷെരീഫിനെ വിമാനത്താവളത്തില്‍ വച്ച്‌ അറസ്റ്റ് ചെയ്‌തത്. റൗഫിന്റെ വീട്ടിലെ പരിശോധനാ വിവരമറിഞ്ഞെത്തിയ എസ് ഡി പി ഐ പ്രവര്‍ത്തകര്‍ പ്രദേശത്ത് പ്രതിഷേധിക്കുകയാണ്.

കാംപസ് ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി വിമാനത്താവളത്തില്‍ അറസ്റ്റിൽ

വിദേശ നാണയ വിനിമ ചട്ടം ലംഘിച്ചതിന് ലക്‌നൗ പൊലീസ് രജിസ്റ്റര്‍ ചെയ്‌ത കേസില്‍ പ്രതിയായ റൗഫ് വിദേശത്തേക്ക് കടന്നിരുന്നു. ഇതേ തുടര്‍ന്ന് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഉത്തര്‍ പ്രദേശ് പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. കൊല്ലം അഞ്ചല്‍ സ്വദേശിയാണ് റൗഫ് ഷെരീഫ്.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button