Latest NewsNewsIndiaInternational

ഇന്ത്യക്കെതിരായ പ്രവർത്തനങ്ങൾ നടത്താൻ ഭീകര ക്യാമ്പുകൾ പാകിസ്ഥാൻ വീണ്ടും നിർമിച്ചതായി റിപ്പോർട്ട്

ന്യൂഡൽഹി : ഇന്ത്യൻ വ്യോമസേന കഴിഞ്ഞ വർഷം തകർത്ത പാകിസ്ഥാനിലെ ബലാക്കോട്ടിലുള്ള ഭീകര ക്യാമ്പുകൾ ജെയ്ഷെ മുഹമ്മദ് വീണ്ടും നിർമിച്ചതായി വിവരം. ഇന്റലിൻജൻസ് ഏജൻസികൾ നൽകുന്ന വിവരമനുസരിച്ച്, ഈ ക്യാമ്പുകൾ വീണ്ടും സജീവമാകുകയും ഇന്ത്യയ്‌ക്കെതിരായ നീക്കങ്ങൾ ഇവർ ആരംഭിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

യുവാക്കളെ റിക്രൂട്ട് ചെയ്തുകൊണ്ട് ഇന്ത്യക്കെതിരായ പ്രവർത്തനങ്ങൾ നടത്തുക എന്ന പദ്ധതിയാണ് ഭീകരസംഘടനയ്ക്കുള്ളത്.ഇതിനായി നിരവധി യുവാക്കളെ ജെയ്ഷെ മുഹമ്മദിൽ ചേർത്തുകൊണ്ട് അവർ പരിശീലനം നൽകാൻ ഭീകരസംഘടന ആരംഭിച്ചിട്ടുണ്ട്.

ഇന്ത്യൻ മണ്ണിൽ കടന്നുകൊണ്ട് ഇന്ത്യയ്‌ക്കെതിരെ പ്രവർത്തിക്കാനാണ് ഇവരുടെ നീക്കമെന്നാണ് ലഭിക്കുന്ന വിവരം.ഈ ക്യാമ്പുകളിലെ ഭീകരർ ഇന്ത്യയ്‌ക്കെതിരെയും പ്രധാനമന്ത്രി മോദിക്കെതിരെയും മുദ്രാവാക്യങ്ങൾ വിളിക്കുന്ന ദൃശ്യം പുറത്തുവന്നിട്ടുണ്ട്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button