ചെന്നൈ: രാജ്യത്തെ ഏറ്റവും പ്രധാന അന്വേഷണ ഏജൻസിയായ സി.ബി.ഐയെ വെട്ടിലാക്കി കസ്റ്റഡിയിലിരുന്ന സ്വർണം മോഷണം പോയി. 43 കോടി രൂപയിലധികം വില വരുന്ന 103 കിലോ സ്വർണാമാണ് സി.ബി.ഐ കസ്റ്റഡിയിൽ നിന്നും കാണാതായത്. എന്നാൽ സംഭവത്തിൽ അന്വേഷണച്ചുമതല കോടതി ലോക്കൽ പോലീസിന് കൈമാറി. സ്വർണം കാണാതായതു സംബന്ധിച്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ തമിഴ്നാട് സിബി-സിഐഡിയോട് കോടതി നിർദ്ദേശിച്ചു.
അതേസമയം അന്വേഷണം സിബിഐയെ സംബന്ധിച്ചിടത്തോളം നാണക്കേടുണ്ടാക്കുമെങ്കിലും കുറ്റക്കാരെങ്കിൽ നിയമനടപടി നേരിടേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. പോലീസിനു പകരം സി.ബി.ഐയോ ദേശീയ അന്വേഷണ ഏജൻസിയോ കേസ് അന്വേഷിക്കണമെന്ന് സിബിഐ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടെങ്കിലും കോടതി അത് അംഗീകരിച്ചില്ല. പൊലീസുകാരെ വിശ്വാസത്തിലെടുത്തേ മാതിയാവുവെന്നും സി.ബി.ഐക്ക് കൊമ്പില്ലെന്നും ജസ്റ്റ്സ് പി.എൻ പ്രകാശ് പറഞ്ഞു.
2012ല്‍ സിബിഐ സുരാന കോര്‍പറേഷന്‍ ലിമിറ്റഡില്‍നിന്ന് പിടിച്ചെടുത്ത 400.5 കിലോ സ്വര്‍ണത്തില്‍ നിന്നാണ് 103 കിലോ കാണാതായതത്. സുരാനയുടെ നിലവറയില്‍ സിബിഐ സീല്‍ ചെയ്ത് പൂട്ടിയ സ്ഥലത്തുനിന്നാണ് സ്വര്‍ണം കാണാതായത്. സ്വര്‍ണ സൂക്ഷിച്ച സ്ഥലത്തിന്റെ 72 താക്കോലുകള്‍ ചെന്നൈ പ്രിന്‍സിപ്പല്‍ സ്പെഷ്യല്‍ കോടതിയില്‍ കൈമാറിയെന്നാണ് സിബിഐ പറയുന്നത്. തൂക്കിയപ്പോള്‍ ഉണ്ടായ പിഴവാണ് കാരണമെന്നും സിബിഐ പറയുന്നു. സ്വര്‍ണം പിടിച്ചെടുത്തപ്പോള്‍ ഒരുമിച്ചാണ് തൂക്കിയത്. എന്നാല്‍, സുരാനയും എസ്ബിഐയും തമ്മിലുള്ള വായ്പ ഇടപാടുകള്‍ അവസാനിപ്പിക്കുന്നതിനായി ഓരോ ആഭരണവും പ്രത്യേകമായാണ് തൂക്കിയത്. അതുകൊണ്ടാണ് തൂക്കം തമ്മില്‍ പൊരുത്തക്കേടുണ്ടായതെന്നും സിബിഐ പറയുന്നു.
Read Also: കവിത അത്ര രസിച്ചില്ല; എര്‍ദോഗാനോട് പ്രതിഷേധമറിയിച്ച് ഇറാന്‍
എന്നാൽ ഈ വർഷം ഫെബ്രുവരിയിൽ സിബിഐ ബാങ്ക് പ്രതിനിധികളുടെ സാന്നിധ്യത്തിൽ നിലവറകൾ തുറന്നപ്പോഴാണ് 100 കിലോയോളം കുറവ് കണ്ടെത്തിയത്. സ്വർണം ഒരുമിച്ച് തൂക്കിനോക്കിയതിനാൽ ഭാരത്തിൽ വ്യത്യാസമുണ്ടാകാമെന്നാണ് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പറയുന്നത്. എന്നാൽ ഈ വാദങ്ങൾ കോടതി നിരസിച്ചു. കഞ്ചാവിനെ പോലെ സ്വർണത്തിൻരെ ഭാരം കുറയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സംസ്ഥാന പൊലീസിലെ എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ സംഭവം അന്വേഷിച്ച് ആറ് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ഉത്തരവ്.
Post Your Comments