KeralaLatest NewsNews

സ്പീക്കറെ വെല്ലുവിളിച്ച് കെ സുരേന്ദ്രൻ; ശ്രീരാമകൃഷ്ണനും ഇ.ഡിയുടെ ലിസ്റ്റിൽ?

സ്പീക്കറെ വെള്ളം കുടിപ്പിച്ച് കെ സുരേന്ദ്രൻ

സ്വർണക്കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപങ്ങൾക്ക് സ്പീക്കർ ശ്രീരാമകൃഷ്ണൻ രംഗത്തെത്തിയിരുന്നു. എന്നാൽ, സ്പീക്കർ നൽകിയ മറുപടി തൃപ്തികരമല്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ.

വിശദീകരണം തൃപ്തികരമല്ലെന്നും ആരോപണം തെളിഞ്ഞാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കാൻ സ്പീക്കർ തയ്യാറാകുമോ എന്നും സുരേന്ദ്രൻ വെല്ലുവിളിച്ചു. കോഴിക്കോട് നടന്ന വാർത്താസമ്മേളത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also Read: ചിലർ സ്വപ്നയെ സന്ദർശിച്ചത് മുഖ്യമന്ത്രിയെ രക്ഷിക്കാൻ : കെ.സുരേന്ദ്രൻ

നിയമസഭ സ്പീക്കറെന്ന നിലയിൽ പാലിക്കേണ്ട ജാഗ്രതയൊ മര്യാദയൊ സ്പീക്കർ കാണിച്ചിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. സ്വർണക്കടത്തുകാരെ താൻ സഹായിച്ചിട്ടില്ലെന്നാണ് സ്പീക്കർ പറയുന്നത്. സ്പീക്കർക്ക് സ്വർണക്കടത്തുമായുള്ള ബന്ധത്തിന് തെളിവുണ്ടെന്നും സുരേന്ദ്രൻ കൂട്ടിചേർത്തു.

സുരേന്ദ്രൻ അടക്കമുള്ളവരുടെ ആരോപണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നായിരുന്നു സ്പീക്കർ പറഞ്ഞത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button