പറവൂർ : നായയെ കാറിന്റെ പിന്നിൽ കയറിൽ കെട്ടി വലിച്ചു കൊണ്ടുപോകുന്ന ടാക്സി ഡ്രൈവറിന്റെ വീഡിയോ വൈറൽ ആകുന്നു. ഇന്ന് ഉച്ചയോടെ സോഷ്യൽ മീഡിയയിൽ ഇതിന്റെ വീഡിയോ പ്രത്യക്ഷപ്പെട്ടപ്പെട്ടതോടെയാണ് ഡ്രൈവറിനെതിരെ പ്രതിഷേധവുമായി നിരവധിയാളുകൾ രംഗത്തെത്തിയത്. ടാക്സി കാറിന്റെ പിന്നിൽ നായയെ കെട്ടിയിട്ട ശേഷം കാർ ഓടിച്ചു പോകുന്നതായി ദൃശ്യങ്ങളിൽ കാണാം. ഇടയ്ക്ക് അവശനായ നായ വീഴുന്നതും ദൃശ്യങ്ങളിലുണ്ട്.
ഈ പാപം ഒക്കെ എവിടെ കൊണ്ട് കളയുമോ എന്തോ 😡
Posted by Nayana Nambiar on Friday, December 11, 2020
കാറിന്റെ പിന്നാലെ എത്തിയ ബൈക്ക് യാത്രക്കാരാണ് വീഡിയോ ചിത്രീകരിച്ചത്. ഇതിന് ശേഷം ഇവർ തന്നെ കാറിന്റെ മുന്നിൽ ബൈക്ക് നിർത്തി കാർ തടയുന്നതും ദൃശ്യങ്ങളിലുണ്ട്. ഇത് എവിടെയാണ് സംഭവിച്ചതെന്ന് കൃത്യമായി വീഡിയോയിലില്ല. എന്നാൽ വാഹനത്തിന്റെ നമ്പർ കാണാനാകുന്നുണ്ട്. പറവൂർ രജിസ്ട്രേഷനിലുള്ളതാണ് കാർ.
Post Your Comments