11 December Friday

മോഡിയെ വെള്ളപൂശാന്‍ ‘വ്യാജവാർത്താ നിര്‍മാണ ശൃംഖല’

വെബ് ഡെസ്‌ക്‌Updated: Friday Dec 11, 2020


ന്യൂഡൽഹി
മോഡിസർക്കാരിന്റെ താൽപ്പര്യമനുസരിച്ച് വ്യാജവാർത്തകളും തെറ്റായ റിപ്പോർട്ടുകളും പടച്ചുവിടുന്ന അന്താരാഷ്ട്രശൃംഖലയെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത്‌. ഇന്ത്യയിലെ ഏറ്റവും വലിയ വീഡിയോ വാർത്താ ഏജൻസിയായ ഏഷ്യൻ ന്യൂസ്‌ ഇന്റർനാഷണലും(എഎൻഐ), സംശയനിഴലിലുള്ള സ്വകാര്യസ്ഥാപനമായ ശ്രീവാസ്‌തവാ ഗ്രൂപ്പും ശൃംഖലയിൽ പങ്കാളികളാണ്‌.

ജമ്മു കശ്‌മീരിലേക്ക്‌ 2019ൽ തീവ്ര വലതുരാഷ്ട്രീയനിലപാടുള്ള യൂറോപ്യൻ പാർലമെന്റ്‌ അംഗങ്ങളുടെ സന്ദർശനത്തിന്‌ വഴിയൊരുക്കിയത്‌ ശ്രീവാസ്‌തവാ ഗ്രൂപ്പാണ്‌. ഇവരെക്കൊണ്ട് മോഡി സർക്കാരിനെ അനുമോദിച്ച്‌ ലേഖനം എഴുതിക്കുക, ലേഖനങ്ങൾ ശ്രീവാസ്‌തവാ ഗ്രൂപ്പുമായി ബന്ധപ്പെട്ട എൻജിഒകളുടെ  ‌വെബ്‌സൈറ്റുകളിൽ പ്രസിദ്ധീകരിക്കുക, യൂറോപ്യൻ മാധ്യമങ്ങളിൽ വന്ന ആധികാരിക റിപ്പോർട്ടുകൾ എന്ന നിലയിൽ എഎൻഐ അത്‌ പുനഃപ്രസിദ്ധീകരിക്കുക,  എഎൻഐ റിപ്പോർട്ടെന്ന പേരിൽ ഇന്ത്യയിലെ മറ്റ്‌ മാധ്യമങ്ങളെക്കൊണ്ട്‌ വാർത്തയാക്കി മാറ്റിക്കുക–- എന്നിങ്ങനെയാണ്‌ വ്യാജവാർത്താലോബിയുടെ പ്രവർത്തനമെന്ന്‌ ബ്രസൽസ്‌ കേന്ദ്രമായ ഇയു ഡിസ്‌ ഇൻഫോ ലാബ്‌ എന്ന സർക്കാരിതരസംഘടന പുറത്തുവിട്ട ‘ഇന്ത്യൻ ക്രോണിക്കിൾസ്‌’ റിപ്പോർട്ടിൽ പറയുന്നു.

2019 തെരഞ്ഞെടുപ്പിനുമുമ്പ്‌ ഇന്ത്യൻ സൈന്യത്തിന്റെ സർജിക്കൽ സ്‌ട്രൈക്കിനെ പിന്തുണച്ച്‌ യൂറേപ്യൻ പാർലമെന്റംഗം റൈസാർഡ്‌ സാർനെക്കി ശ്രീവാസ്‌തവാ ഗ്രൂപ്പുമായി ബന്ധപ്പെട്ട  ‘ഇപി ടുഡേ’ വെബ്‌സൈറ്റിൽ ലേഖനം എഴുതി. ഈ ലേഖനം –- ‘യൂറോപ്യൻ പാർലമെന്റ്‌ മുഴുവൻ സർജിക്കൽ സ്‌ട്രൈക്കിനെ പിന്താങ്ങി’ എന്ന രീതിയിൽ എഎൻഐ വാർത്തയാക്കി. എഎൻഐ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ മറ്റ്‌ പ്രമുഖ മാധ്യമങ്ങളും വാർത്ത നൽകി. മോഡി സർക്കാരിന് വ്യാജ പ്രതിച്ഛായ സൃഷ്ടിക്കുന്നതിന്റെ മികച്ച ഉദാഹരണമാണിതെന്ന്‌ ഡിസ്‌ ഇൻഫോ ലാബ്‌ ചൂണ്ടിക്കാട്ടി. പാകിസ്ഥാനെയും ചൈനയെയും കരിവാരിതേയ്‌ക്കുന്ന രീതിയിലുള്ള തെറ്റായ വിവരങ്ങളുള്ള റിപ്പോർട്ടുകളും ശ്രീവാസ്‌തവാ ഗ്രൂപ്പിന്റെ വെബ്‌സൈറ്റുകൾ ആവർത്തിച്ച്‌ പ്രസിദ്ധീകരിക്കുന്നു‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top