CinemaLatest NewsNewsEntertainmentInternational

വിഖ്യാത കൊറിയൻ ചലച്ചികാരൻ കിം കിം ഡുക് അന്തരിച്ചു

നിരവധി അന്തർദേശീയ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്

വിഖ്യാത കൊറിയൻ ചലച്ചിത്രകാരൻ കിം കിം ഡുക് അന്തരിച്ചു. 59 വയസായിരുന്നു. ലാത്വിയൻ മാധ്യമങ്ങൾ ആണ് മരണവാർത്ത പുറത്തുവിട്ടത്. കൊവിഡ് ബാധിതനായി ലാത്വിയയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. വെള്ളിയാഴ്ചയാണ് മരണം സംഭവിച്ചതെന്നും പുറത്തുവരുന്ന റിപ്പോർട്ടുകളിൽ പറയുന്നു. നിരവധി അന്തർദേശീയ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

1960 ഡിസംബർ 20-ന് ദക്ഷിണ കൊറിയയിലെ ക്യോങ്സങ് പ്രവിശ്യയിലെ ബോംഗ്‌വയിലാണ് കിം കി ഡുക് ജനിച്ചത്. 1995 ആയിരുന്നു അദ്ദേഹത്തിന് ബ്രേക്ക് നൽകിയ വർഷം. 2004-ൽ കിം കി ഡുക് മികച്ച സം‌വിധായകനുള്ള രണ്ട് പുരസ്കാരങ്ങൾക്ക് അർഹനായി.

ഹ്യൂമൻ,സ്പേസ്, ടൈം ആൻഡ് ഹ്യൂമൻ, സ്പ്രിങ്, സമ്മർ, ഫാൾ, വിന്റർ… ആന്റ് സ്പ്രിങ് എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങൾ. കേരളത്തിൽ ഏറ്റവും അധികം ആരാധകരുള്ള ഒരു കൊറിയൻ സംവിധായകനായിരുന്നു അദ്ദേഹം. 2013ൽ ഐ എഫ് എഫ് കെയിൽ വിശിഷ്ടാഥിതിയായി അദ്ദേഹം കേരളത്തിലെത്തിയിട്ടുണ്ട്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button