Latest NewsNewsEntertainment

എന്റെ ജീവിതം ഞാന്‍ നശിപ്പിക്കില്ല; ദുരന്തമായി മാറിയ വിവാഹ ജീവിതത്തെക്കുറിച്ചു വെളിപ്പെടുത്തി വിവാദ നായിക

ഇപ്പോള്‍ കടുത്ത സാമ്ബത്തിക പ്രശ്‌നത്തിലാണ്. ഒറ്റയ്ക്കാണ് കുടുംബം നോക്കുന്നത്

വിവാദ പ്രസ്താവനകളിലൂടെ വാർത്തകളിൽ ഇടം നേടിയ ബോളിവുഡ് താരമാണ് രാഖി സാവന്ത്. വിവാഹത്തിന്റെ പേരിൽ മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന രാഖി തന്റെ വിവാഹ ജീവിതം പരാജയപ്പെട്ടുവെന്നു വെളിപ്പെടുത്തലുമായി രംഗത്ത്. കടുത്ത നിരാശയിലാണ് ഇപ്പോള്‍ താനെന്നും തുറന്നു പറഞ്ഞു. 2019-ലാണ് വ്യവസായിയായ രിതേഷുമായി വിവാഹിതയായെന്നു താരം അറിയിച്ചത്. എന്നാൽ വരന്റെ ചിത്രങ്ങൾ താരം പങ്കുവച്ചിരുന്നില്ല.

സൽമാൻഖാൻ അവതാരകനായിവരുന്ന ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് ഹിന്ദി സീസണില്‍ രാഖി പങ്കെടുക്കുന്നുണ്ട്. അതിന് മുന്നോടിയായുള്ള അഭിമുഖത്തിലാണ് വിവാഹത്തകര്‍ച്ചയെ കുറിച്ച്‌ രാഖിയുടെ വെളിപ്പെടുത്തൽ.

‘വിവാഹജീവിതം വലിയ ദുരന്തമായി മാറി. കടുത്ത വിഷാദത്തിലാണ്. വിധി എല്ലായ്‌പ്പോഴും എനിക്കെതിരായിരുന്നു. എങ്കിലും മറ്റുള്ളവരെപ്പോലെ എന്റെ ജീവിതം ഞാന്‍ നശിപ്പിക്കില്ല. ദൈവം നല്‍കിയ സമ്മനമാണിത്. അതുകൊണ്ടു തന്നെ അമൂല്യമാണ്. ഇപ്പോള്‍ കടുത്ത സാമ്ബത്തിക പ്രശ്‌നത്തിലാണ്. ഒറ്റയ്ക്കാണ് കുടുംബം നോക്കുന്നത്. ഒരു ധനികനെ വിവാഹം ചെയ്തപ്പോള്‍ എല്ലാ പ്രശ്‌നങ്ങളും അവസാനിച്ചു എന്നാണ് വിചാരിച്ചത്. എന്നാല്‍ ആ തീരുമാനം തെറ്റായിരുന്നു. തങ്ങള്‍ക്കിടയില്‍ എന്താണ് സംഭവിച്ചതെന്ന് ബിഗ് ബോസില്‍ വിശദമാക്കാം” രാഖി പറഞ്ഞു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button