KeralaNattuvarthaLatest NewsNews

നായയെ നടുറോഡിലൂടെ കാറിൽ കയറു കെട്ടിയിട്ട് വലിച്ചിഴച്ചു; ദയനീയതയോടെ പിറകേ ഓടി മറ്റൊരു നായ; വിറങ്ങലിച്ച് കേരളം

നടുറോഡിലൂടെ ഓടുന്ന കാറിന്റെ പിറകിൽ കെട്ടിയിട്ട നിലയിലാണ് നായ ഉള്ളത്

നായയെ നടുറോഡിൽ കാറിന്റെ പിറകിൽ കയറിൽ കെട്ടി വലിച്ചു യുവാവ്. നടുറോഡിലൂടെ ഓടുന്ന കാറിന്റെ പിറകിൽ കെട്ടിയിട്ട നിലയിലാണ് നായ ഉള്ളത്.

അതി ദാരുണമായ ഈ സംഭവം നടന്നത് നോർത്ത് പറവൂരിലാണെന്ന് സോഷ്യൽ മീഡിയയിലുള്ളവർ കമന്റുകളായി കുറിക്കുന്നുണ്ട്. കോവിഡ് കാലത്തു നിന്നു പോലും ഒന്നും പഠിക്കാത്ത മനുഷ്യന്റെ പോക്ക് ഇതെങ്ങോട്ടാണെന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.

 

നയന എന്ന യുവതി ഈ ദാരുണ സംഭവം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത് കുറിച്ചിരിക്കുന്നത് ഈ പാപം ഒക്കെ എവിടെ കൊണ്ട് കളയും എന്നാണ്, ഇതു തന്നെയാണ് ഈ വീഡിയോ കാണുന്ന ഏതൊരാൾക്കും ചോദിക്കാനുണ്ടാകുക. എത്രയും വേ​ഗം ഈ ക്രൂരത ചെയ്തയാളെ നിയമത്തിന് മുന്നിൽ കൊണ്ടു വരണമെന്നാണ് സോഷ്യൽ മീഡിയ ആവശ്യപ്പെടുന്നത്.

വീഡിയോയിൽ ഈ അക്രമത്തിനെതിരെ ഒരു യുവാവ് കാറിലുള്ള ആളോട് കയർക്കുന്നതും കാണാം, എന്നാൽ ആരെന്ന് നിലവിൽ വിവരങ്ങൾ ലഭ്യമല്ല.

വീഡിയോ കാണാം…

 

ഈ പാപം ഒക്കെ എവിടെ കൊണ്ട് കളയുമോ എന്തോ 😡Edit: vehicle detalis

Posted by Nayana Nambiar on Friday, December 11, 2020

 

https://www.facebook.com/groups/1886309521427037/permalink/3639242166133755/

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button