11 December Friday

222 റോഡ്‌; 24 പുതിയ പാലം ; സർക്കാരിന്റെ ‘100 ദിവസങ്ങളിൽ 100 പദ്ധതികൾ’ ചരിത്രത്തിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Thursday Dec 10, 2020


സംസ്ഥാന സർക്കാരിന്റെ ‘100 ദിവസങ്ങളിൽ 100 പദ്ധതികൾ’ ചരിത്രത്തിലേക്ക്‌. 100 ദിവസം പിന്നിട്ട ബുധനാഴ്ച പൂർത്തിയായത്‌‌ 104 പദ്ധതികൾ. 35 വകുപ്പുകൾ വാശിയോടെ ഏറ്റെടുത്ത‌ 153 പദ്ധതികളിൽ 49 എണ്ണം അന്തിമഘട്ടത്തിൽ‌. 910 ഘടക പദ്ധതികളിൽ  798 എണ്ണം പൂർത്തിയായി. അവശേഷിക്കുന്ന‌ 95 എണ്ണവും ഉടൻ പൂർത്തിയാകും‌.

നവീകരിച്ചത്‌‌ 222 റോഡ്‌
പ്രധാനപ്പെട്ട 222 റോഡിന്റെ നവീകരണം പൂർത്തിയാക്കി. 1273 കോടിയിൽ 181 മരാമത്ത്‌ റോഡ്‌, 901 കോടിയിൽ ഏഴ്‌ കെഎസ്‌ടിപി റോഡ്‌, 23 കിഫ്‌ബി റോഡ്‌ എന്നിവ തുറന്നു. 11 കിഫ്‌ബി റോഡ്‌ അവാസനഘട്ടത്തിൽ.  24 പാലം തുറന്നു. വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ, ചമ്പക്കകര പാലം, ആലപ്പുഴ ബൈപാസ്‌ എന്നിവയും പൂർത്തിയായി. വയനാട്‌ തുരങ്കപാത, ആലപ്പുഴ–-ചങ്ങനാശേരി എലിവേറ്റഡ്‌ ഹൈവേ, ദേശീയപാതാ നിർമാണം തുടങ്ങി. കൊച്ചി മെട്രോ പാത വിപുലീകരണം ഒരുഘട്ടംകൂടി പിന്നിട്ടു. ഗെയിൽ പൈപ്പ്‌ലൈൻ കമീഷൻ ചെയ്‌തു.

17 വ്യവസായ വികസന പദ്ധതികളിൽ 15 എണ്ണം പൂർത്തിയാക്കി. അന്താരാഷ്‌ട്ര വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്‌ തുറന്നു. 17,000 പേർക്കുകൂടി പട്ടയം നൽകി. 66 ടൂറിസംകേന്ദ്രം നവീകരിച്ചു. ഏഴ്‌ രജിസ്‌ട്രേഷൻ ഓഫീസ്‌ കെട്ടിടം തുറന്നു. അഞ്ചെണ്ണത്തിന്‌ തറക്കല്ലിട്ടു. കേരള യൂത്ത്‌ ലീഡർഷിപ് അക്കാദമിയായി. 200 കോടിയിൽ തീരസംരക്ഷണ പദ്ധതികൾ. തദ്ദേശ വികസനത്തിന്‌ ഒമ്പത്‌ പദ്ധതികൂടി. ലൈഫ്‌ മിഷനിൽ 25,000 വീടുകൂടി പൂർത്തിയാക്കി.

178 സ്‌കൂളിന്‌ കെട്ടിടം
90 സ്‌കൂളിനെ മികവിന്റെ കേന്ദ്രങ്ങളാക്കാൻ പുതിയ കെട്ടിടമായി. അഞ്ചു കോടി വീതം ചെലവിൽ 34 സ്‌കൂളിന്‌ കെട്ടിടമായി. 54 സ്‌കൂളിൽ നിർമാണം തുടങ്ങി. എന്റെ കേരളം ഹൈടെക്‌ പദ്ധതി പൂർത്തിയായി. അഞ്ചുലക്ഷം കുട്ടികൾക്ക്‌ വിദ്യാശ്രീ പദ്ധതിയിൽ ലാപ് ടോപ്. ഒമ്പത്‌ ഐടിഐകൾക്ക്‌ അന്താരാഷ്‌ട്ര പദവി. പുതിയ 10 സ്‌റ്റേഡിയം തുറന്നു.

10,000 മത്സ്യകർഷകർക്ക്‌ വായ്‌പ
കിസാൻ ക്രെഡിറ്റ്‌ കാർഡിൽ 10,000 മത്സ്യകർഷകർക്ക്‌ വായ്‌പ ലഭ്യമാക്കുന്നു. 60 മത്സ്യ മാർക്കറ്റ്‌ നവീകരിക്കുന്നു. നിയോജക മണ്ഡലങ്ങളിൽ മത്സ്യഫെഡ്‌ മത്സ്യസ്‌റ്റാൾ. കൊയിലാണ്ടി, മഞ്ചേശ്വരം മത്സ്യബന്ധന തുറമുഖങ്ങൾ തുറന്നു. കാർഷിക വികസനത്തിന്‌ 11 പദ്ധതികൂടി. കാർഷിക അടിസ്ഥാന സൗകര്യ വികസനത്തിന്‌ 20 പദ്ധതി. നെൽവയൽ റോയൽറ്റി വിതരണം തുടങ്ങി.  ക്ഷീരഗ്രാമങ്ങൾക്ക്‌ തുടക്കം. ആലപ്പുഴയിൽ കയർ മ്യൂസിയമായി. 125 യന്ത്രവൽക്കൃത കയർ ഫാക്ടറി  തുറന്നു. എല്ലാ കുടുംബത്തിനും സൗജന്യഭക്ഷ്യ കിറ്റ്‌ ലഭ്യമാക്കുന്നു. ക്ഷേമ പെൻഷൻ 100 രൂപ വർധിപ്പിച്ച്‌ 1400 രൂപയാക്കി. വിതരണം തുടങ്ങി. ജനുവരിയിൽ 1500 രൂപവീതം.

കുടുംബാരോഗ്യ കേന്ദ്രങ്ങൾ
153 പിഎച്ച്‌സികളെ‌ കുടുംബാംരോഗ്യ കേന്ദ്രങ്ങളാക്കി‌. 18 ജില്ല, ജനറൽ, താലൂക്ക്‌ ആശുപത്രികൾക്ക്‌ പുതിയ കെട്ടിടം. അഞ്ചു മെഡിക്കൽ കോളേജുകൾക്കും മലബാർ ക്യാൻസർ സെന്ററിനും‌ പുതിയ സൗകര്യങ്ങൾ. കാസർകോട്‌‌ ടാറ്റാ കോവിഡ്‌ ആശുപത്രി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top