അഹമ്മദാബാദ്
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ വിക്കറ്റ് കീപ്പർ പാർഥിവ് പട്ടേൽ കളി മതിയാക്കി. പതിനെട്ടുവർഷം നീണ്ട ക്രിക്കറ്റ് ജീവിതത്തിനാണ് മുപ്പത്തഞ്ചുകാരൻ വിരാമമിട്ടത്.
ടെസ്റ്റിൽ അരങ്ങേറിയ ഏറ്റവും പ്രായം കുറഞ്ഞ വിക്കറ്റ് കീപ്പറായിരുന്നു. 2002ൽ പതിനേഴ് വയസ്സും 153 ദിവസം പ്രായമുള്ളപ്പോഴാണ് ഇംഗ്ലണ്ടിനെതിരെ ആദ്യ ടെസ്റ്റ് കളിച്ചത്. മഹേന്ദ്ര സിങ് ധോണിയും ദിനേഷ് കാർത്തികും സജീവമായതോടെ ടീമിൽ സ്ഥാനം നഷ്ടമായി. പിന്നീട് പലപ്പോഴും പകരക്കാരനായാണ് ടീമിലെത്തിയത്. 25 ടെസ്റ്റും 38 ഏകദിനങ്ങളും കളിച്ചു. രണ്ട് ട്വന്റി–20 മത്സരങ്ങളിലും ആറ് ടീമുകളിലായി 139 ഐപിഎൽ മത്സരങ്ങളിലും സാനിധ്യമറിയിച്ചു. ആഭ്യന്തര ക്രിക്കറ്റിൽ സജീവമായിരുന്നു. 194 ഒന്നാംക്ലാസ് മത്സരങ്ങളിലായി 11,240 റണ്ണടിച്ചു. 2016–17 സീസണിൽ ഗുജറാത്തിനെ രഞ്ജി ട്രോഫി ജേതാക്കളാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..