10 December Thursday

സുപ്രീംകോടതിയിലും ട്രംപിന്‌ തിരിച്ചടി

വെബ് ഡെസ്‌ക്‌Updated: Thursday Dec 10, 2020


വാഷിങ്‌ടൺ
അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ് ട്രംപിനും റിപ്പബ്ലിക്കന്മാർക്കും കോടതിയിൽ വീണ്ടും തിരിച്ചടി. പെൻസിൽവാനിയ തെരഞ്ഞെടുപ്പ്‌ ഫലം റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌ ട്രംപ്‌ നൽകിയ അപ്പീൽ അമേരിക്കൻ സുപ്രീംകോടതി തള്ളി.

പെൻസിൽവാനിയയിൽ ബൈഡന്റെ വിജയം തടയാമെന്ന അവസാന പ്രതീക്ഷയാണ്‌ ഇതോടെ അവസാനിച്ചത്‌. തെരഞ്ഞെടുപ്പ്‌ ഫലം ചോദ്യം ചെയ്യാൻ താൽപര്യമില്ലെന്നതാണ്‌ കോടതി നിലപാട്‌ വ്യക്തമാക്കുന്നത്‌. ട്രംപ് നിയമിച്ച മൂന്നുജസ്റ്റിസുമാരടക്കം ഒമ്പത് പേരിൽ ആരും വിയോജിപ്പ് പ്രകടിപ്പിച്ചിട്ടില്ല.

ബൈഡന്റെ വിജയം അംഗീകരിക്കാൻ തയ്യാറാക്കാത്ത ട്രംപും സംഘവും പല സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്നാരോപിച്ച്‌ നിരവധി കേസുകൾ സംസ്ഥാനങ്ങളിലെ കോടതികളിൽ നൽകിയിരുന്നു. അതിലൊന്നാണ് പെൻസിൽവാനിയയിലെ തപാൽ വോട്ടുകളിൽ കൃത്രിമം നൽകിയെന്ന പരാതി. സംസ്ഥാന കോടതി തള്ളിയതിന്‌ പിന്നാലെയാണ്‌ സുപ്രീംകോടതിയെ സമീപിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top