ആലപ്പുഴ
മാരുതി സൂസുകിയുടെ വണ്ടികളിൽ ഇനി ഓട്ടോകാസ്‌റ്റിന്റെ ബ്രേക്കുകൾ. മാസം 25,000 മാരുതി കാറുകൾക്കുളള ബ്രേക്കുകളാണ് ചേർത്തലയിലെ പൊതുമേഖലാ സ്ഥാപനമായ ഓട്ടോകാസ്‌റ്റ് നൽകുക. 1.43 കോടി രൂപയുടെ തൊഴിൽ ലഭിക്കും.
ചരക്കുതീവണ്ടികൾക്ക് കാസ്‌നബ് ബോഗികൾ വിതരണം ചെയ്യുന്ന കരാറിന് പിന്നാലെയാണ് മാരുതിക്ക് ബ്രേക്കും കൊടുക്കുന്നത്. ഓട്ടോകാസ്‌റ്റിനെ സംബന്ധിച്ച് ഏറ്റവും വലിയ ചെലവ് വൈദ്യുതിയാണ്. ഇതിന് പരിഹാരമായി രണ്ടു മെഗാ വാട്ടിന്റെ സൗരോർജ പ്ലാന്റ് സ്ഥാപിക്കാൻ സർക്കാർ അംഗീകാരം നൽകി. മാസം 18 മുതൽ 19 ലക്ഷം രൂപവരെയാണ് വൈദ്യുതി ചാർജ് ഇനത്തിൽ നൽകേണ്ടിവരുന്നത്. സൗരോർജ വൈദ്യുതി ഉപയോഗിക്കുന്നതോടെ ഈ പണം ലാഭിക്കാം.
ഓട്ടോകാസ്‌റ്റിന്റെ നവീകരണ പ്രവർത്തനങ്ങൾ ഫെബ്രുവരി 25ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. പുതിയ എയർ കംപ്രസർ യൂണിറ്റ്, സാൻഡ് പ്രിപ്പറേഷൻ യൂണിറ്റ്, തുടങ്ങിയവയാണ് ഉദ്‌ഘാടനം ചെയ്യുന്നത്.
ജനുവരി 15 മുതൽ ചാർജിങ് സ്‌റ്റേഷൻ
ഓട്ടോകാസ്‌റ്റിന്റെ അങ്കണത്തിൽ ഇനി വൈദ്യുതി ചാർജിങ് സ്‌റ്റേഷനും. സൗരോർജ പ്ലാന്റിൽനിന്നുള്ള വൈദ്യുതി ഉപയോഗിച്ചാണ് വാഹനങ്ങൾ ചാർജ് ചെയ്യാനുള്ള സംവിധാനം ഒരുക്കുക. ഇത് സംബന്ധിച്ച് സർക്കാർ അനുമതി നൽകി. ജനുവരി 15ന് ഉദ്‌ഘാടനം ചെയ്യാനാണ് തീരുമാനം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..