കൊച്ചി
വടക്കാഞ്ചേരി ഭവനപദ്ധതിയിൽ ലൈഫ് മിഷനെതിരായ അന്വേഷണവിലക്ക് ഹൈക്കോടതി 17 വരെ നീട്ടി.
സ്റ്റേ അടിയന്തരമായി നീക്കണമെന്ന സിബിഐയുടെ ആവശ്യം കോടതി പരിഗണിച്ചില്ല. വാദത്തിന് കൂടുതൽ സമയം വേണമെന്ന ലൈഫ് മിഷന്റെ ആവശ്യം കണക്കിലെടുത്താണ് സ്റ്റേ നീട്ടിയത്. സിബിഐ എതിർ സത്യവാങ്‌മൂലം സമർപ്പിച്ചിട്ടില്ലെന്നും ലൈഫ് മിഷൻ ബോധിപ്പിച്ചു.
കേസിൽ ശിവശങ്കറിന്റെയും സ്വപ്നയുടെയും യൂണിടാക്കിന്റെയും പങ്കിന് കൂടുതൽ തെളിവുണ്ടെന്നും അന്വേഷണത്തിനായി സ്റ്റേ നീക്കണമെന്നും ആവശ്യപ്പെട്ട് സിബിഐ സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് പി സോമരാജൻ പരിഗണിച്ചത്. പദ്ധതിനടത്തിപ്പിൽ ബന്ധമില്ലെന്നും ലൈഫ് മിഷൻ വിദേശ സംഭാവനാ നിയന്ത്രണചട്ടത്തിന്റെ പരിധിയിൽ വരില്ലെന്നുമുള്ള വാദം കണക്കിലെടുത്താണ് കോടതി നേരത്തേ അന്വേഷണം വിലക്കിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..