ബെർലിൻ
ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ കാണാതെ മാഞ്ചസ്‌റ്റർ യുണൈറ്റഡ് പുറത്ത്. ഗ്രൂപ്പ് എച്ചിലെ അവസാന മത്സരത്തിൽ ആർബി ലെയ്‌പ്‌സിഗ് യുണൈറ്റഡിനെ തകർത്തു (3‐2). ലെയ്‌പ്‌സിഗ് പ്രീ ക്വാർട്ടറിലെത്തി. യുണൈറ്റഡിന് ഇനി യൂറോപയിൽ കളിക്കാം.
തുടക്കത്തിൽത്തന്നെ രണ്ട് ഗോൾ വഴങ്ങിയ യുണൈറ്റഡിന് പിന്നെ തിരിച്ചുവരവ് ദുഷ്‌കരമായിരുന്നു. അരമണിക്കൂറിനുള്ളിൽ ഹോസെ ടസെൻഡെ, അമ്പഡു ഹയ്‌ദാര എന്നിവരിലൂടെ ലെയ്‌പ്‌സിഗ് മുന്നിലെത്തി. രണ്ടാംപകുതിയിൽ ജസ്‌റ്റൻ ക്ലൈവർട്ട് ലെയ്‌പ്‌സിഗിന്റെ ജയം ഉറപ്പാക്കി. അവസാനഘട്ടത്തിൽ ബ്രൂണോ ഫെർണാണ്ടസിന്റെ പെനൽറ്റി ഗോൾ യുണൈറ്റഡിന് ആശ്വാസം നൽകിയില്ല. ലെയ്‌പ്‌സിഗിന്റെ ഇബ്രാഹിം കൊനാറ്റയുടെ പിഴവുഗോൾ യുണൈറ്റഡിന്റെ തോൽവിഭാരം കുറച്ചു.
ഗ്രൂപ്പ് ഇയിൽ ചെൽസി ക്രസ്‌നോദറുമായി 1‐1ന് പിരിഞ്ഞു. സെവിയ്യ 3‐1ന് റെന്നെസിനെ തകർത്തു.
ചെൽസി ഗ്രൂപ്പ് ചാമ്പ്യൻമാരായി മുന്നേറി. ഗ്രൂപ്പ് എഫിൽ ബൊറൂസിയ ഡോർട്ട്‌മുണ്ട് സെനിതിനെ 2‐1ന് കീഴടക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..