Latest NewsNewsEntertainment

വീടിന്റെ വില നാല് കോടി രൂപയല്ല; അഞ്ച് കിടപ്പുമുറികളുള്ള വീടിന്റെ യഥാര്‍ത്ഥ വില വെളിപ്പെടുത്തി ​ആദിത്യ നാരായണ്‍

മുംബൈയിലെ അന്ദേരിയില്‍ വാങ്ങിയ പുതിയ വീടിന്റെ വില നാല് കോടി ആണെന്നാണ് മാധ്യമങ്ങളിലെ റിപ്പോർട്ട്

വിവാഹത്തിന് പിന്നാലെ ബോളിവുഡ് ​ഗായകന്‍ ആദിത്യ നാരായണ്‍ സ്വന്തമാക്കിയ പുത്തൻ വീടാണ് വാർത്തകളിൽ നിറയുന്നത്. മുംബൈയിലെ അന്ദേരിയില്‍ വാങ്ങിയ പുതിയ വീടിന്റെ വില നാല് കോടി ആണെന്നാണ് മാധ്യമങ്ങളിലെ റിപ്പോർട്ട്. ഇപ്പോഴിതാ വീടിനെക്കുറിച്ചു മാധ്യമങ്ങളിലൂടെ പരന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും തന്റെ ആസ്തി അളക്കുന്നതില്‍ അവര്‍ക്ക് തെറ്റുപറ്റിയെന്നും ആദിത്യപറയുന്നു.

തന്റെ വീടിന്റെ വില നാല് കോടി രൂപയല്ലെന്നും മറിച്ച്‌ പത്തര കോടി നല്‍കിയാണ് വീട് സ്വന്തമാക്കിയതെന്നും ഗായകന്‍ അറിയിച്ചു.

അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ അവതാരകന്‍ വീടിന്റെ വില നാല് കോടിയാണെന്ന് കേട്ടല്ലോ എന്ന് ചോദിച്ചപ്പോള്‍ ചിരിച്ചുകൊണ്ട് തെറ്റു തിരുത്തുകയായിരുന്നു ആദിത്യ. “വീടിന്റെ വില കുറച്ച്‌ കാണിച്ചിരിക്കുകയാണ്. ശരിക്കും ഞാന്‍ 10.5 കോടി നല്‍കി. ഞാന്‍ വളരെ കുഞ്ഞിലെ മുതല്‍ ജോലി ചെയ്യാന്‍ തുടങ്ങിയതാണ്”, ആദിത്യ പറഞ്ഞു. ടെലിവിഷനില്‍ ജോലി ചെയ്യുന്നവര്‍ക്ക് നല്ല ശമ്ബളം കിട്ടുമെന്നും ഇതോടൊപ്പം അദ്ദേഹം പറയുകയുണ്ടായി. ഗായകന്‍ എന്നതിലുപരി ടെലിവിഷന്‍ ഷോകളില്‍ അവതാരകനായും ആദിത്യ എത്താറുണ്ട്. ഇന്ത്യന്‍ ഐഡള്‍ എന്ന ഷോയാണ് ഇപ്പോള്‍ അവതരിപ്പിക്കുന്നത്.

അഞ്ച് കിടപ്പുമുറികളുള്ള വീടാണ് ആദിത്യ സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയായിരുന്നു ആദിത്യയും കാമുകി ശ്വേതയും തമ്മിലുള്ള വിവാഹം നടന്നത്.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post Your Comments


Back to top button