KeralaLatest NewsNews

ഇഡിക്കെതിരേ ദേശവ്യാപക പ്രതിഷേധവുമായി പോപുലര്‍ ഫ്രണ്ട്

പോപുലര്‍ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും ഈയിടെ നടത്തിയ അന്യായ പരിശോധനകളും റെയ്ഡുകളും ഇതാണ് തെളിയിക്കുന്നത്.

കോഴിക്കോട്: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരേ ദേശവ്യാപക പ്രതിഷേധവുമായി പോപുലര്‍ ഫ്രണ്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടിയില്‍ പ്രതിഷേധിച്ച് 2020 ഡിസംബര്‍ 11നു കൊച്ചിയിലെ ഇഡി ഓഫിസിലേക്ക് പോപുലര്‍ ഫ്രണ്ട് മാര്‍ച്ച് നടത്തുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ അറിയിച്ചു. നിഷ്പക്ഷമായ ഒരു ഏജന്‍സിയായി പ്രവര്‍ത്തിക്കേണ്ട എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആര്‍എസ്എസിന്റെ ഉപകരണമായാണ് പ്രവര്‍ത്തിക്കുന്നത്. പോപുലര്‍ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും ഈയിടെ നടത്തിയ അന്യായ പരിശോധനകളും റെയ്ഡുകളും ഇതാണ് തെളിയിക്കുന്നത്.

Read Also: സ​ര്‍​ക്കാ​ര്‍ വ​ഞ്ചി​ച്ചു​, വിട്ടുവീഴ്ച ചെയ്യരുതെന്ന് കർഷകരോട് രാ​ഹു​ല്‍; രാ​ഷ്ട്ര​പ​തി​യെ ക​ണ്ട് നേതാക്കൾ

അന്വേഷണ ഏജന്‍സികളെയും ഭരണഘടനാ സ്ഥാപനങ്ങളെയും ഉപയോഗിച്ച് വേട്ടയാടി പോപുലര്‍ ഫ്രണ്ടിനെ കീഴ്‌പ്പെടുത്താനും നിശ്ശബ്ദമാക്കാനുമാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അത് വ്യാമോഹം മാത്രമാണ്. ഇഡിയെ ഉപയോഗിച്ചുള്ള ഈ വേട്ടയ്‌ക്കെതിരേ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുകയാണ്. ഡിസംബര്‍ 11ന് തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളിലും ഡിസംബര്‍ 15ന് മലപ്പുറം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലും ഇഡിയുടെ വേട്ടയ്‌ക്കെതിരേ ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കും. ഭരണകൂടത്തിന്റെ കണ്ണുരുട്ടലുകള്‍ക്ക് മുന്നില്‍ കീഴൊതുങ്ങിപ്പോവുന്ന ദൗത്യമല്ല പോപുലര്‍ ഫ്രണ്ട് ഏറ്റെടുത്തിട്ടുളത്. രാജ്യത്തിന്റെ ശത്രുവായ ആര്‍എസ്എസിനെ ജനകീയമായി പ്രതിരോധിക്കുക എന്ന ഗൗരവമേറിയ ഉത്തരവാദിത്തം പോപുലര്‍ ഫ്രണ്ട് തുടരുക തന്നെ ചെയ്യുമെന്നും എ അബ്ദുല്‍ സത്താര്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button