‘കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ അഞ്ച് സിപിഎം പ്രവര്‍ത്തകരെയാണ് കൊലപ്പെടുത്തിയിരിക്കുന്നത്’ എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ ചൂണ്ടിക്കാട്ടി കേരളത്തില്‍ പൊലീസ് വകുപ്പ് മന്ത്രിയുണ്ടോ ഇപ്പോൾ എന്ന പരിഹാസവുമായി മുന്‍ ഡി.ജി.പി ഡോ.ജേക്കബ് തോമസ്. രണ്ടു ദിവസം മുൻപ് മണ്‍റോതുരുത്തില്‍ സിപിഎം പ്രവര്‍ത്തകനായ മണിലാലിനെ കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പങ്കുവച്ച പോസ്റ്റിനൊപ്പമാണ് ജേക്കബ് തോമസിന്റെ വിമർശനം.
കേരളത്തിൽ പോലീസ് വകുപ്പ് #മന്ത്രിയുണ്ടോ ഇപ്പോൾ ?#crimeprevention #policeintelligence
Posted by Dr.Jacob Thomas on Wednesday, December 9, 2020
സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്നത് മുഖ്യമന്ത്രിയാണ്.
കൊല്ലം മണ്‍റോതുരുത്തിലെ മണിലാലിന്റെ കൊലപാതകം രാഷ്ട്രീയ വൈരാഗ്യം മുലമല്ലെന്ന് പൊലീസ് വ്യക്തമാക്കിയതിന് പിന്നാലെയാണ് ജേക്കബ് തോമസിന്റെ പോസ്റ്റ് വന്നത്
Post Your Comments