KeralaLatest NewsNews

കായലില്‍ കുളിക്കുന്നതിനിടെ യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചു

വൈലത്തൂര്‍: തമിഴ്‌നാട് ഈറോഡ് സത്യമംഗലത്ത് കായലില്‍ കുളിക്കുന്നതിനിടെ മലയാളി യുവാവ് ഒഴുക്കില്‍പ്പെട്ട് ദാരുണാന്ത്യം. പൊന്മുണ്ടം അമ്ബിളി സൈനുദ്ദീന്റെ മകന്‍ മുഹമ്മദ് ശഫീഖ് (21) ആണ് ഒഴുക്കിൽപ്പെട്ട് മരിച്ചിരിക്കുന്നത്. ചൊവ്വാഴ്ച വൈകുന്നേരം മൂന്നരയോടെയായിരുന്നു അപകടം ഉണ്ടായിരിക്കുന്നത്.

ശഫീഖ് തമിഴ്‌നാട് പുങ്കമ്ബളിയിലെ പിതാവിന്റെ ബേക്കറിയില്‍ എത്തിയതായിരുന്നു. അഞ്ചു പേരടങ്ങുന്ന സുഹ്യത്തുക്കളുമൊന്നിച്ച്‌ കായലില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് ഒഴുക്കില്‍പ്പെട്ട് യുവാവിനെ കാണാതാകുന്നത്. തുടര്‍ന്ന് അഗ്‌നി രക്ഷാസേന എത്തിയാണ് മൃതദേഹം കണ്ടെത്തുകയുണ്ടായത്. സത്യമംഗലം ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

മാതാവ്: ഖദീജ. സഹോദരങ്ങള്‍: ഷംസീര്‍, ഷഫ്‌ന ഷെറിന്‍.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button