Latest NewsNewsInternational

ഫോണ്‍ എടുത്ത് തുറന്ന് കിടന്ന അടുക്കള വാതിലിന് നേരെ ഫോട്ടോ എടുത്തതോടെ യുവാവ് ഭയന്നു, ആ വീട്ടില്‍ നടുക്കുന്ന സംഭവം

 

ലോസ്ആഞ്ചലസ് : യുവാവ് താമസിയ്ക്കുന്ന ഫ്‌ളാറ്റിലെ അടുക്കളയില്‍ അസ്വഭാവികത ഉണര്‍ത്തുന്ന ശബ്ദങ്ങള്‍. ഇതോടെ തുറന്നുകിടന്ന അടുക്കള വാതിലിനു നേര്‍ക്ക് അയാള്‍ ഫോട്ടോ എടുത്തു. എന്നാല്‍ ഫോണ്‍ നോക്കിയപ്പോള്‍ അയാള്‍ ശരിയ്ക്കും ഞെട്ടി. ഫോട്ടോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് അവ്യക്തരൂപം. സോഷ്യല്‍ മീഡിയാ സൈറ്റായ റെഡിറ്റിലൂടെ തനിക്കുണ്ടായ ഭയപ്പെടുത്തുന്ന അനുഭവം പങ്കുവച്ചതോടെയാണ് ഈ സംഭവം വൈറലായിരിക്കുന്നത്. ഒരു ഫോട്ടോയാണ് ഇദ്ദേഹം പങ്കുവച്ചിരിക്കുന്നത്. ഈ ഫോട്ടോയില്‍ വാതിലിനടുത്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്ന അവ്യക്ത രൂപത്തെ കണ്ടതോടെ ഇയാള്‍ വീട്ടില്‍ നിന്നും ഇറങ്ങിയോടിയത്രെ.

Read Also : ഏറ്റവും സുരക്ഷിതമെന്ന് അവകാശപ്പെട്ട കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ , മുന്നറിയിപ്പ്

സംഭവ സമയം ഇയാള്‍ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. അടുക്കളയില്‍ ആരോ നടക്കുന്നതും വസ്ത്രങ്ങള്‍ കുടയുന്നത് പോലെയുമുള്ള അസ്വാഭാവിക ശബ്ദങ്ങള്‍ കേട്ടു. താന്‍ ശരിക്കും ശബ്ദം കേള്‍ക്കുക തന്നെയാണെന്നും തന്റെ തോന്നല്‍ മാത്രമല്ലെന്നും മനസിലാക്കിയതോടെ അയാള്‍ ഭയപ്പെട്ടു. അടുക്കളയും മറ്റു മുറികളും പരിശോധിച്ചെങ്കിലും ആരെയും കണ്ടില്ല. അപ്പാര്‍ട്ട്‌മെന്റിന്റെ വാതിലും പുറത്തേക്കുള്ള ജനാലകളും അടഞ്ഞു കിടക്കുകയായിരുന്നു. ഇതിനിടെ കൈയ്യിലിരുന്ന ഫോണ്‍ കൊണ്ട് തുറന്ന് കിടന്ന അടുക്കള വാതിലിന് നേരെ ഒരു ഫോട്ടോ എടുത്തതോടെ ഇയാള്‍ ശരിക്കും ഞെട്ടി. കതകിന്റെടുത്ത് തന്നെ നോക്കുന്നത് പോലുള്ള ആരുടെയോ മുഖം ഫോട്ടോയില്‍ പതിഞ്ഞെന്നും ആ ഫോട്ടോ കണ്ടതോടെ താന്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയെന്നും ഇയാള്‍ പറയുന്നു.

ഏകദേശം മുഖത്തിന്റെ രൂപത്തിലുള്ള ഒരു വെളുത്ത രൂപം ഫോട്ടോയില്‍ കാണാം. ഉടന്‍ തന്നെ താന്‍ വീടിനു പുറത്തിറങ്ങിയെന്നും താമസിക്കാന്‍ മറ്റൊരു അപ്പാര്‍ട്ട്‌മെന്റ് തിരക്കുകയാണെന്നും ഇയാള്‍ പറയുന്നു. താന്‍ സുഹൃത്തുക്കളായ മൂന്ന് പേര്‍ക്കൊപ്പമാണ് താമസിക്കുന്നതെന്നും സംഭവ സമയം ആരും അപ്പാര്‍ട്ട്‌മെന്റില്‍ ഇല്ലായിരുന്നുവെന്നും ഇയാള്‍ പറയുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button