Latest NewsNewsIndia

മരത്തിൽ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്തയാളുടെ മൃതദേഹം നീക്കിയത് ദിവസങ്ങൾക്ക് ശേഷം

ഹൈദരാബാദ്: തെലങ്കാനയിൽ മരത്തിൽ കെട്ടിത്തൂങ്ങി ജീവനൊടുക്കിയ ആളുടെ മൃതദേഹം പോലീസ് എത്തി നീക്കം ചെയ്തത് മൂന്ന് ദിവസത്തിന് ശേഷം ആണ്. ഈ പ്രദേശത്ത് സ്ത്രീ മരിച്ച സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്. സ്ത്രീയുടെ മരണത്തിൽ പൊലീസ് ചോദ്യം ചെയ്തതിൽ മനംനൊന്താണ് ഇയാൾ ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുകയുണ്ടായി.

മരിച്ചയാളുടെ കുടുംബത്തിന് നീതി വേണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ മൃതദേഹം താഴെ ഇറക്കാൻ പോലീസിനെ അനുവദിക്കാതിരുന്നതാണ് നടപടികളെടുക്കുന്നതിന് മൂന്ന് ദിവസം വൈകാൻ കാരണം ആയത്. നിസാമാബാദ് ജില്ലയിലെ സിരിക്കൊണ്ട മണ്ഡാൽ ​ഗ്രാമത്തിലാണ് സംഭവം നടന്നിരിക്കുന്നത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button