09 December Wednesday

തപാല്‍ വോട്ട് അനുവദിച്ചില്ല; വി എസ് വോട്ടുചെയ്തില്ല

വെബ് ഡെസ്‌ക്‌Updated: Wednesday Dec 9, 2020


വർഷങ്ങളായി കണ്ടുവരുന്ന ആ തെരഞ്ഞെടുപ്പ് കാഴ്‌ച ഇക്കുറിയുണ്ടായില്ല. മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ വോട്ടുചെയ്യാനെത്തിയില്ല. വി എസും കുടുംബവും ഒരുമിച്ച് വോട്ടുചെയ്യാനെത്തുന്നത് ആലപ്പുഴയുടെ തെരഞ്ഞെടുപ്പ് ദിവസത്തെ ശ്രദ്ധാകേന്ദ്രങ്ങളിലൊന്നായിരുന്നു. അനാരോഗ്യം കാരണം തിരുവനന്തപുരത്തുനിന്നു ആലപ്പുഴയിലേക്ക് യാത്രചെയ്യാൻ കഴിയാത്തതിനാൽ ദിവസങ്ങൾക്കു മുമ്പേ വി എസ് തപാൽ വോട്ടിന് അപേക്ഷിച്ചിരുന്നു. എന്നാൽ, ചട്ടമനുസരിച്ച് തപാൽ വോട്ട് അനുവദിക്കാനാവില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചെന്ന് മകൻ വി എ അരുൺകുമാർ പറഞ്ഞു.

കോവിഡ് ബാധിതർ,  ക്വാറന്റൈനിൽ കഴിയുന്നവർ, തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർ എന്നിവർക്കു മാത്രമാണ് തപാൽ വോട്ട് അനുവദിക്കുക. ഇത്രയും ദൂരം യാത്ര ചെയ്യുന്നതിന് ഡോക്‌ടർമാരുടെ വിലക്കുണ്ട്. വോട്ട് ചെയ്യാൻ കഴിയാത്തതിൽ വി എസ് അസ്വസ്ഥനാണ് –- അരുൺകുമാർ പറഞ്ഞു. 1951ലെ ആദ്യ പാർലമെന്റ് തെരഞ്ഞെടുപ്പുമുതൽ  വി എസ് വോട്ട് ചെയ്‌തിട്ടുണ്ട്. പുന്നപ്ര വടക്ക് പഞ്ചായത്തിന് സമീപം ബഡ്‌സ് സ്‌കൂളിലായിരുന്നു വി എസിന് വോട്ട്. വി എ അരുൺകുമാറും ഭാര്യ രജനിയും ഇവിടെ വോട്ടുചെയ്‌തു.

അനാരോ​ഗ്യം കാരണം കെ ആർ ഗൗരിയമ്മയ്ക്കും വോട്ടുചെയ്യാനായില്ല. ആലപ്പുഴ പോളഭാഗം ജെബിഎസിലായിരുന്നു ഗൗരിയമ്മയുടെ വോട്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top