കൊൽക്കത്ത
ഐ ലീഗ് ഫുട്ബോളിന്റെ പതിനാലാം പതിപ്പിന് ജനുവരി ഒമ്പതിന് കിക്കോഫ്. കോവിഡായതിനാൽ ഇക്കുറി കൊൽക്കത്തയിലെയും കല്യാണിയിലെയും മൂന്ന് സ്റ്റേഡിയങ്ങളിലാണ് കളി. 11 ടീമുകളുടെ 10 റൗണ്ട് മത്സരക്രമമാണ് പ്രഖ്യാപിച്ചത്. മത്സരങ്ങൾ 1 സ്പോർട്സിൽ തത്സമയം കാണാം. ജനുവരി ഒമ്പതിന് മൂന്ന് കളിയുണ്ട്. പകൽ രണ്ടിന് നവാഗതരായ സുദേവ ഡൽഹി എഫ്സി മുഹമ്മദൻസിനെ നേരിടും. നാലിന് പഞ്ചാബ് എഫ്സി ഐസ്വാൾ എഫ്സിയെ നേരിടും. രാത്രി ഏഴിന് ഗോകുലം കേരള എഫ്സി ചെന്നൈ സിറ്റിയുമായി ഏറ്റുമുട്ടും. കഴിഞ്ഞവർഷത്തെ ജേതാക്കളായ മോഹൻബഗാനും ഈസ്റ്റ്ബംഗാളും ഐഎസ്എലിലേക്ക് ചേക്കേറി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..