Latest NewsNewsIndia

വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചു, ഗര്‍ഭം അലസിപ്പിക്കാനുള്ള ഗുളിക കഴിച്ച യുവതി മരിച്ചു

മീററ്റ്: വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചു, ഗര്‍ഭം അലസിപ്പിക്കാനുള്ള ഗുളിക കഴിച്ച യുവതി മരിച്ചു. മീററ്റിലാണ് സംഭവം. വിവാഹം കഴിയ്ക്കാമെന്ന യുവതിയ്ക്ക് നല്‍കിയ ഉറപ്പിനെ തുടര്‍ന്ന് ഇരുവരും നാളുകളായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയായിരുന്നു. ഇതിനിടെ ഗര്‍ഭിണിയായ പെണ്‍കുട്ടിയെ കാമുകന്‍ കയ്യൊഴിയുകയും അയാള്‍ മറ്റൊരു വിവാഹത്തിന് തയ്യാറാകുകയും ചെയ്തു. കാമുകന്റെ വിവാഹം ഉറപ്പിച്ചതറിഞ്ഞ് അഞ്ച് മാസം ഗര്‍ഭിണി ആയിരുന്ന യുവതി ഗര്‍ഭം അലസിപ്പിക്കാനുള്ള ഗുളിക കഴിച്ച് ബ്ലീഡിംഗ് ഉണ്ടായി മരണത്തിന് കീഴടങ്ങുകയായിരുന്നു. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് വിവാഹത്തിന് നിമിഷങ്ങള്‍ക്ക് മുമ്പ് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്.

Read Also :കര്‍ഷകരുടെ സമരത്തിനു പിന്നില്‍ കര്‍ഷകരല്ല, അവര്‍ ആരെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി

20കാരിയാണ് മരണപ്പെട്ടത്. തിങ്കളാഴ്ചയാണ് സംഭവം ഉണ്ടായത്. തിങ്കളാഴ്ച ഉച്ച കഴിഞ്ഞപ്പോള്‍ മുതല്‍ പെണ്‍കുട്ടിക്ക് വേദന അനുഭവപ്പെട്ട് തുടങ്ങിയിരുന്നു, തുടര്‍ന്ന് വീട്ടുകാര്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു. പ്രതിയായ രാഹുലിനെ തിങ്കളാഴ്ച തന്നെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ചൊവ്വാഴ്ച ആശുപത്രിയില്‍ വെച്ച് യുവതി മരിക്കുകയും ചെയ്തു.

രാഹുലിന്റെ വിവാഹത്തിന് തലേ ദിവസമാണ് യുവതി ഗര്‍ഭം അലസാനുള്ള ഗുളിക കഴിക്കുന്നത്. യുവതിയെ ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും രാഹുലിന് എതിരെ പരാതി നല്‍കുകയും ചെയ്തു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button